IndiaNEWS

ബിജെപിയുടെ ദലിത് വേട്ട; ഗുജറാത്തിൽ 50,000 ദലിത് ഹിന്ദുക്കൾ ബുദ്ധമതം സ്വീകരിക്കുന്നു

രാജ്കോട്ട്: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ 50,000 ദലിത് ഹിന്ദുക്കൾ ബുദ്ധമതം സ്വീകരിക്കുന്നു. ഏപ്രിൽ 14ന് അംബോദ്കർ ജയന്തി ദിനത്തിലാണ് ഇവർ ബുദ്ധമതത്തിലേക്ക്
പരിവർത്തനം ചെയ്യുക. ഒരു ലക്ഷം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകരായ രാജ്‌കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയം സൈനിക് ദൾ(എസ്.എസ്.ഡി) പറയുന്നു

2006ല്‍ രാജ്കോട്ടില്‍ 50 ദളിത് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്വയം സൈനിക് ദള്‍ എന്ന സന്നദ്ധ സംഘടനയാണ് ബഹുജന ദീക്ഷ ചടങ്ങിന് നേതൃത്വം നല്‍കുന്നത്.ഇന്ന് രാജ്യമൊട്ടാകെ രണ്ടു കോടിയോളം അംഗങ്ങൾ സംഘടനയ്ക്കുണ്ട്. ബിജെപിയുടെ രാജ്യമൊട്ടാകെയുള്ള ദലിത് വേട്ടയിൽ പ്രതിഷേധിച്ചാണ് തങ്ങൾ ഹിന്ദുമതം വിടുന്നതെന്ന് സ്വയം സൈനിക് ദൾ നേതാവ് ഭവേഷ് ഭായ് പറഞ്ഞു.

  പോര്‍ബന്തറിലെ അശോക ബുദ്ധ വിഹാറിലെ ബുദ്ധ പുരോഹിതന്‍ പ്രജ്ഞാ രത്നയാണ് ദീക്ഷ നല്‍കുന്നത്.2025ഓടെ ദളിത് വിഭാഗങ്ങളില്‍ നിന്ന് ഒരുകോടി പേര്‍ ബുദ്ധമതം സ്വീകരിക്കുമെന്നും ഭവേഷ് ഭായ് പറഞ്ഞു.

Back to top button
error: