മദ്യപാനത്തെപ്പറ്റിയാണ്.അതും ഡോക്ടർമാരുടെ! ഡോക്ടർമാരെ ഇനിയെവിടെയെങ്കിലും അടിച്ചുപെരുത്ത് പാമ്പായി കണ്ടാൽ പത്തിലുവെട്ടി അടിക്കുമെന്ന് പറയാതെ പറഞ്ഞിരിക്കുന്നത് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസ് ഡോക്ടർ അതുൽ ഗോയൽ ആണ്.ഗോയൽജിയുടെ ഒരു ഗവണ്മെന്റ് ഇണ്ടാസ് ഡോക്ടർമാരുടെ ഗ്രൂപ്പുകളിലൊക്കെ കറങ്ങി നടക്കുന്നുണ്ട്.
മെഡിക്കൽ കോൺഫറൻസുകളിലും മറ്റും വെള്ളമടി ഒഴിവാക്കി ഡോക്ടർമാർ പൊതുജനങ്ങൾക്ക് മാതൃകയാവണം എന്നാണ് ഡോക്ടർജി ഗോയൽജി എല്ലാ മെഡിക്കൽ അസോസിയേഷനുകൾക്കുമായുള്ള തുറന്ന കത്തിൽ ആഹ്വാനം ചെയ്തിട്ടുള്ളത്.
കോൺഫറൻസുകളിൽ ഡോക്ടർമാർ വെള്ളമടിച്ച് പാമ്പായി ഇഴഞ്ഞുനടക്കുന്നത് അവിടെപ്പോയി ഒളിഞ്ഞുനിന്ന് കണ്ട് പ്രചോദനമുൾക്കൊണ്ടാണ് പൊതുജനം വെള്ളമടിക്കുന്നതെന്നാണോ ഡോക്ടർജി ഗോയൽജി കരുതുന്നതെന്നറിയില്ല!!! പതുക്കെ ഇത് എല്ലാ കോൺഫറൻസുകൾക്കും ബാധകമാക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ഇത് പത്രലേഖകർക്കും ബാധകമാക്കുമോ എന്തോ?