റോമാസാമ്രാജ്യത്തിന്റെ ഭാഗമായി രുന്നു യൂദയായുടെ(ഇസ്രയേൽ) അഞ്ചാമത്തെ പ്രവിശ്യാധികാരിയായിരുന്നു പന് തിയോസ് പീലാത്തോസ്. തിബേരിയസ് ചക്രവർത്തിയുടെ കാലത്ത് എ.ഡി. 26-36 കാലത്താണ് അദ്ദേഹം ഈ പദവിയിൽ ഇരുന്നത്.പത്തു വർഷം ജെറുസലേം ഭരിച്ച പീലാത്തോസിന്റെ പേര് ആലേഖനം ചെയ്ത സ്തംഭം ഇന്നും അവിടെ കാണാം.
കേട്ട കഥകളിലെല്ലാം ക്രൂരനായൊരു ഭരണാധികാരിയായിട്ടാണ് പീലാത്തോസിനെ രേഖപ്പെടുത്തിയിരിക്കുന്നത്.കണ് ണിൽ ചോരയില്ലാത്ത നിഷ്ട്ടൂരനായ ഭരണാധികാരി.ഏതൊരു അലോസരങ്ങളും കർശനമായി അടിച്ചമർത്തുന്ന ഗവർണർ.അങ്ങനെ പലതും.
പണ്ട് ജെറുസലേം ക്ഷേത്രത്തിലെ ഖജനാവിൽ നിന്ന് പണം എടുത്തു ജലസേചന പദ്ധതിക്കുപയോഗിച്ചപ്പോൾ പുരോഹിതരുടെ നേതൃത്വത്തിൽ പ്രതിക്ഷേധിച്ച ജൂതരെ പീലാത്തോസിന്റെ പോലീസ് തല്ലിച്ചതച്ചു.പലരും വെടിയേറ്റ് മരിക്കുകയും ചെയ്തു.ചരിത്രകാരനായ ജോസിഫസ് ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതുപോലെ പ്രശസ്ത ജൂത ഫിലോസഫർ ഫിലോയും അലെക്‌സാൻഡ്രിയയിൽ നിന്ന് പീലാത്തോസിന്റെ ഉരുക്കുമുഷ്ടിയെപ്പറ്റി എഴുതിയിട്ടുണ്ട്. പീലാത്തോസിന്റെയും യേശുവിന്റെയും സമകാലികനായിരുന്നു ഫിലോ. (ക്രൈസ്തവർ അല്ലായിരുന്ന ചരിത്രകാരൻമാരായ ടാസിട്ടസ്, പ്ളിനി തുടങ്ങിയവരും യേശുക്രിസ്തുവിന്റെ പാവനമായ ജീവിതത്തെക്കുറിച്ചും ക്രൂശുമരണത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്)
യേശുക്രിസ്തുവിനെ ക്രൂശിച്ചത് താൻ ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. “യഹൂദൻമാരുടെ രാജാവ്” എന്ന് താൻ അവകാശപ്പെട്ടു എന്നതായിരുന്നു യേശുവിനുമേൽ ആരോപിക്കപ്പെട്ട കുറ്റം.കുറ്റകാരണം ക്രൂശിൻമേൽ തൂക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു, ‘ഇവൻ യഹൂദൻമാരുടെ രാജാവ്’ എന്നതായിരുന്നു യേശുവിന്റെ കുറ്റകാരണമായി രേഖപ്പെടുത്തിയിരുന്നത്.
പഴയനിയമ പ്രവചന പ്രകാരം യഹൂദൻമാർ രാജാവായ മശിഹയെ പ്രതീക്ഷിക്കുന്നവരായിരുന്നു. വാഗ്ദത്ത മശിഹ(ക്രിസ്തു) വരികയും റോമാ സാമ്രാജ്യത്തിന്റെ അധികാരത്തിൻ കീഴിലായിരുന്ന യഹൂദരെ രക്ഷിച്ച് ഭൂമിയിൽ രാജ്യം സ്ഥാപിക്കുകയും സന്തോഷവും സമാധാനവും പുനഃസ്ഥാപിച്ചു കൊടുക്കുമെന്നും അവർ വിശ്വസിച്ചിരുന്നു. എന്നാൽ ശത്രുക്കളെ സ്നേഹിക്കുവാൻ പഠിപ്പിച്ച യേശുവിൽ ഒരു നേതാവിനെ യഹൂദാമത മേധാവികൾ കണ്ടില്ല.കൂടാതെ യഹൂദാമത നേതൃത്വത്തിന്റെ കാപട്യവും കപടഭക്തിയും യേശു തന്റെ പ്രസംഗങ്ങളിലൂടെ തുറന്നു കാണിച്ചു. യേശുവിന്റെ ഉപദേശങ്ങളിലും താൻ ചെയ്ത അത്ഭുതങ്ങളിലും അടയാളങ്ങളിലും രോഗസൗഖ്യത്തിലുമെല്ലാം ആകൃഷ്ടരായ ഒരു വലിയ സമൂഹം യേശുവിൽ വാഗ്ദത്ത മശിഹയെ ദർശിച്ചു. ഇത് യഹൂദാ മതമേലധികാരികളെ ചൊടിപ്പിക്കുകയും യേശുവിനെ കൊന്നുകളയുവാൻ തക്കം പാർത്തിരിക്കുകയും ചെയ്തു. യേശു താനും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോഴും യഹൂദൻമാരുടെ പിതാവായ “അബ്രഹാം ജനിക്കുന്നതിനു മുമ്പേ ഞാൻ ഉണ്ട്” എന്ന് യേശു പറഞ്ഞപ്പോഴും അവർ യേശുവിനെ ദൈവദൂഷണ കുറ്റം ചുമത്തി കൊന്നുകളയാൻ ശ്രമിച്ചിട്ടുണ്ട്.
ഒടുവിൽ യേശുവിന്റെ തന്നെ പന്ത്രണ്ടു ശിഷ്യൻമാരിൽ ഒരുവനായ യൂദയാണ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തത്.യേശുക്രിസ്തു വിനോടൊപ്പം സഞ്ചരിക്കുകയും, താമസിക്കുകയും ചെയ്തുകൊണ്ടായിരുന്നു യൂദാ അത് ചെയ്തത്.
എന്നാൽ യേശുക്രിസ്തുവിനെ യെഹൂദൻമാരുടെ സാന്നിദ്ധ്യത്തിൽ വിസ്തരിച്ച പീലാത്തോസ്,
ഞാൻ ഇവനിൽ കുറ്റമൊന്നും കാണുന്നില്ലെന്നാണ് പറഞ്ഞത്.പിന്നെയും ആക്രോശം ഉയർന്നപ്പോൾ വെള്ളം എടുത്ത് പുരുഷാരം കാൺകെ കൈകഴുകി, “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല, നിങ്ങൾ തന്നെ നോക്കിക്കൊൾവിൻ” എന്നും പീലാത്തോസ് പറയുന്നുണ്ട്. അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക എന്ന് അലറിവിളിക്കുന്ന പുരുഷ മഹാസമുദ്രത്തിന്റെ നടുവിൽ നിന്നാണ് ഈ പ്രഖ്യാപനം പീലാത്തോസ് നടത്തിയത്.
യേശുവിനെ മരണശിക്ഷയിൽനിന്നു രക്ഷിക്കാൻ പീലാത്തോസ് ശ്രമിച്ചതായും, യഹൂദനേതൃത്വത്തി ന്റെ സമ്മർദ്ദത്തിനും ജനക്കൂട്ടത്തിന്റെ മുറവിളിക്കും വഴങ്ങി മനസ്സിലാമനസ്സോടെ മാത്രം അതിനു സമ്മതിച്ചതായുമാണ് സുവിശേഷഭാഷ്യവും. യേശുവിന്റെ വധത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പീലാത്തോസ് പണിപ്പെട്ടതായി ഇതുമായി ബന്ധപ്പെട്ട മിക്ക സുവിശേഷങ്ങളും പറയുന്നുണ്ട്. “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല” എന്ന പീലാത്തോസിന്റെ കൈകഴുകൽ തന്നെ ഇന്ന് ലോകമെങ്ങും ഉപയോഗിക്കുന്ന ഒരു സാധാരണ വാചകമായി മാറിയിട്ടുണ്ട്.