ദുഃഖവെള്ളിയാഴ്ച മിക്ക ദേവാലയങ്ങളിലും നടക്കുന്ന ശുശ്രൂഷകൾ കഞ്ഞിനേർച്ചയോടെയാണ് സമാപിക്കുന്നത് . രാവിലെ എട്ടുമണിയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷകൾ അവസാനിക്കുന്നത് ഉച്ചയ്ക്ക്-രണ്ടുമണിയെങ്കിലും ആകുമെന്നതിനാൽ പ്രായമായവർക്കും രോഗികൾക്കുമൊക്കെ വേണ്ടിയാണ് ആദ്യകാലങ്ങളിൽ ദേവാലയങ്ങളിൽ കഞ്ഞി തയാറാക്കിയിരിക്കുന്നത്.ദുഖവെള് ളി ആയതിനാൽ ഇവരിൽ പലരും രാവിലെ മുതൽ പട്ടിണിയുമാകും.തന്നെയുമല്ല വീട്ടുകാർ തിരികെ വീട്ടിലെത്തി എന്തെങ്കിലും പാചകം ചെയ്യാനും വൈകും.അതിനാൽ, മിക്ക പള്ളികളും ശുശ്രൂഷയ്ക്കുശേഷം കഞ്ഞി കൊടുക്കുക എന്നൊരു പതിവ് പണ്ടുമുതലേ ഉണ്ടായിരുന്നു.
പിന്നീടത് വ്യക്തികളുടേതോ കേറ്ററിംഗ് സ്ഥാപനങ്ങളുടേതോ പ്രാർത്ഥനാ കൂട്ടങ്ങളുടേതോ ഒക്കെ സ്പോൺസറിങ്ങിലേക്ക് മാറിയതോടെയാണ് അതിനൊരു നേർച്ച കഞ്ഞിയുടെ ഭാവം വന്നത്.കഞ്ഞിയും പയറും പപ്പടവും കടുമാങ്ങയും ഉൾപ്പെടുന്നതാണ് നേർച്ച കഞ്ഞി.കഞ്ഞി മാത്രമല്ല, കപ്പയും കടുമാങ്ങയും പുളിശേരിയുമൊക്കെ ഇത്തരത്തിൽ കൊടുക്കുന്നവരുണ്ട്.ചില ദേവാലയങ്ങളിൽ ഇത് രണ്ടുമുണ്ടാവാം.അത് പള്ളിയിലെ’ഉത്സാഹ കമ്മിറ്റിക്കാരുടെ’ കപ്പാസിറ്റി പോലെ ഇരിക്കും.ഇതിനായി പ്രത്യേകം മൺചട്ടികളുമുണ്ടാകും.ഉപവാസത്തി നുശേഷം കഴിക്കുന്ന ആദ്യത്തെ ഭക്ഷണമായതിനാൽ ഇതിന് പഷ്‌നി കഞ്ഞി എന്നും പേരുണ്ട്.