തിരുവനന്തപുരം: വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നരേന്ദ്രമോഡിയെ മത്സരിപ്പിക്കാൻ ആർഎസ്എസ് നീക്കം.
കേരളം പിടിക്കാൻ മറ്റുവഴികളൊന്നുമില്ലെന്നും അതിനാൽ പ്രധാന മന്ത്രി നരേന്ദ്രമോഡിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നുമാണ് അവരുടെ ആവശ്യം.
മുന്‍പ് ഗുജറാത്തിലെ വഡോദരയിലും യു.പിയിലെ വാരണാസിയിലും മത്സരിച്ച മോഡലില്‍ മോദി ഇത്തവണ വാരണാസിക്ക് പുറമെ തിരുവനന്തപുരത്തും മത്സരിക്കണമെ ന്നതാണ് ആര്‍.എസ്.എസ് നേതൃത്വത്തിനുള്ളത്.
തമിഴ്നാട്ടിലെ രാമനാഥപുരത്തോ കേരളത്തില്‍ തിരുവനന്തപുരത്തോ മോദി മത്സരിക്കണമെന്ന നിര്‍ദ്ദേശം ബി.ജെ.പി നേതാക്കള്‍ക്കിടയിലും ശക്തമാണ്. ‘മോദി തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കുകയാണെങ്കില്‍ തമിഴ് ജനതയില്‍ ഒരാളാണെന്ന വികാരം ഉണ്ടാവുകയും ‘ അത് വോട്ടായി മാറുകയും ചെയ്യുമെന്നാണ് തമിഴ് നാട് ബി.ജെ.പി അദ്ധ്യക്ഷന്‍ അണ്ണാമലൈ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, രാജ്യത്ത് ആര്‍.എസ്.എസിന് ഏറ്റവും അധികം ശാഖകളുള്ള കേരളത്തില്‍ നിന്നും മോദിയെ മത്സരിപ്പിക്കണമെന്നതാണ് ആര്‍.എസ്.എസ് കേരള നേതൃത്വത്തിന്റെ ആഗ്രഹം.
എന്നാൽ മോദിക്ക് കൂടുതൽ താൽപ്പര്യം തിരുവനന്തപുരത്തോടാണ്.കമ്യൂണിസ് റ്റുകളിൽ നിന്നും ത്രിപുര പിടിച്ച ബി.ജെ.പി ഇനി ആഗ്രഹിക്കുന്നത് ചുവപ്പ് കോട്ടയായ കേരളമാണെന്ന് മോദി തന്നെ പലതവണ പറയുകയും ചെയ്തതാണ്.രാജ്യത്ത് മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം നേടിയതിനേക്കാള്‍ മോദിയെ ആവേശം കൊള്ളിച്ചിരുന്നതും ത്രിപുരയിലെ ബി.ജെ.പിയുടെ വിജയമാണ്. ‘പ്രത്യയശാസ്ത്രപരമായ വിജയം: എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്.ഈ സാഹചര്യത്തിലാണ് ആർഎസ്എസ് നേതാക്കൾ മോദിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്.