ചെന്നൈ: താംബരത്തിനടുത്ത മടിപ്പാക്കം മൂവരസംപേട്ട ധർമലിംഗേശ്വരർ ക്ഷേത്രക്കുളത്തി ൽ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു.
ചെന്നൈ മടിപ്പാക്കം രാഘവൻ (18), മനീഷ് (20), കീഴ്ക്കട്ടളൈ യോഗേശ്വരൻ (23), പാനേഷ് (22), നങ്കനല്ലൂർ സ്വദേശി ആർ. സൂര്യ (24) എന്നിവരാണ് ദാരുണമായി മരിച്ചത്.
ക്ഷേത്രത്തിലെ പങ്കുനിഉത്രം ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ നടന്ന ‘തീർഥവാരി’യെന്ന ചടങ്ങിനിടെയാണ് സംഭവം.