ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ മെത്രാപ്പോലീത്ത.
ഇന്ന് ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്.കേന്ദ്രമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഭയുടെ പിന്തുണ മെത്രാപ്പോലീത്ത അറിയിച്ചു.സഭ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെന്നും സഭാ അധ്യക്ഷന്‍ വ്യക്തമാക്കി.