NEWSSports

ഖേദപ്രകടനവുമായി ബ്ലാസ്റ്റേഴ്സ്;കലിപ്പടക്കി ആരാധകർ

കൊച്ചി:ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രാണ്ട് വിട്ട സംഭവത്തിൽ ഖേദപ്രകടനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്.
നോക്കൗട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂര്‍ത്തായാക്കാതെ കളം വിട്ടത് ദൗര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നാണ് ട്വിറ്ററിലൂടെ ബ്ലാസ്റ്റേഴ്‌സ് വിശദീകരിച്ചത്.
അതേസമയം ബ്ലാസ്റ്റേഴ്സിന്റെ ഈ മാപ്പ് പറച്ചിലിനെതിരെ കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തിയിരിക്കുന്നത്.അടുത്ത സീസൺ മുതൽ കളി ബഹിഷ്കരിക്കുമെന്നും  അവർ പറയുന്നു.സംഭവം നടന്നതു മുതൽ മാപ്പ് പറയരുതെന്ന നിലപാടായിരുന്നു മഞ്ഞപ്പട ആരാധകരുടേത്.ആരാധകരുടെ എണ്ണം കൊണ്ടും, സാമ്പത്തിക വരുമാനം കൊണ്ടും, കാണികളുടെ വരവുകൊണ്ടും എല്ലാം ഐ എസ് എല്ലിലെ മറ്റേതൊരു ക്ലബ്ബിനേക്കാളും ഒരു പടി മുകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി.
മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട ബ്ലാസ്റ്റേഴ്‌സിന് നാലു കോടി രൂപയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴയിട്ടത്.ക്ഷമാപണം നടത്താത്ത പക്ഷം ഇത് ആറ് കോടിയാവുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.തുടർന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഖേദപ്രകടനം.

Back to top button
error: