ദില്ലി : പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. നേതൃസ്ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ പരിഗണിച്ചേനെയെന്ന് വാര്‍ത്താ ഏജന്‍സിയോട് തരൂര്‍ വ്യക്തമാക്കി.
ഐക്യമാണ് പ്രധാനമെന്നും, പ്രാദേശിക ഭേദമല്ലെന്നും തരൂര്‍ വിശദീകരിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തെത്താന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതിനിടെയാണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പ്രതികരണം.
തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ കക്ഷികളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് തരൂര്‍. രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനാൽ പാർട്ടി തലപ്പത്തേക്ക് ഉയർന്നുവരാനുള്ള തരൂരിന്റെ നീക്കമാണ് ഇതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.