CrimeNEWS

രണ്ടു ലക്ഷം ചോദിച്ചു;കൊടുക്കാത്തതിന് പശുക്കടത്ത് ആരോപിച്ചു തല്ലിക്കൊന്നു, സംഭവം കർണാടകയിൽ

ബംഗളൂരു:‍ ‍ കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദിച്ച് കൊന്നു. രാമനഗരയിലെ സാത്തനൂരിലാണ് സംഭവം. കന്നുകാലി കച്ചവടക്കാരന്‍ ഇദ്രീസ് പാഷയാണ് കൊല്ലപ്പെട്ടത്. രേഖകള്‍ കാണിച്ചിട്ടും ഗോസംരക്ഷകര്‍ ആക്രമിക്കുകയായിരുന്നു. വിട്ടയക്കാന്‍ രണ്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും കൊടുക്കാത്തതിനെ തുടർന്ന് തല്ലിക്കൊല്ലുകയായിരുന്നെന്നുമാണ് വിവരം.
സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. ഇതോടെയാണ് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തതത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: