IndiaNEWS

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക്‌ തുടക്കമായി

കോട്ടയം: സംസ്ഥാന സർക്കാരിന്റെ 603 ദിവസം നീണ്ടു നിൽക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക്‌ തുടക്കമായി. വൈക്കം ബീച്ചിൽ  മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും  ചേർന്ന്‌ ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു.ശേഷം ഇരുമുഖ്യമന്ത്രിമാരും ഉച്ചയ്ക്ക് 3.30നോടു കൂടി വൈക്കത്തെത്തി‌ സമരപോരാളികൾക്ക്‌ പുഷ്പാർച്ചനയും നടത്തി.
അതേസമയം സമത്വവും സ്വാതന്ത്ര്യവും പുലരുന്ന സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് വൈക്കം സത്യഗ്രഹത്തിന്റെ പ്രോജ്ജ്വല സ്മരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ആ ഐതിഹാസിക മുന്നേറ്റത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ പ്രിയ സഹോദരൻ എം കെ സ്റ്റാലിനോടൊപ്പം ഉദ്‌ഘാടനം ചെയ്യാൻ ഇടയായത് മഹാഭാഗ്യമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Back to top button
error: