IndiaNEWS

ജീവിത ഭാരം കൂടും; ഏപ്രിൽ ഒന്ന് മുതൽ കൂട്ട നികുതി വർദ്ധന

ന്യൂഡൽഹി: സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ട നികുതി വർദ്ധന.എപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നതിനാൽ അടുത്ത മാസം മുതൽ ജീവിതച്ചെലവ് കുത്തനെ ഉയരും.
കേന്ദ്രം
 രാജ്യത്ത് ഏപ്രിൽ 1 മുതൽ അവശ്യ മരുന്നുകളുടെ വില 12% കൂടും..
 2000 രൂപക്ക് മുകളിൽ ഉള്ള UPI ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കും..
 നാഷണൽ ഹൈവേയിലൂടെ യാത്ര ചെയ്യുന്നത് ചിലവേറും.. 5% മുതൽ 10% വരെയാണ് ടോൾ വർധന..
സിഗരറ്റ്, പാൻ മസാല ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾക്ക്  വില വർദ്ധിക്കും.
 ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടിയെങ്കിലും 1,000 രൂപ പിഴ നീക്കിയിട്ടില്ല…
സംസ്ഥാനം
ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതൽ കെട്ടിട നികുതിക്കും മദ്യത്തിനുംവരെ കൂട്ട നികുതി വർദ്ധന
ഭൂമിയുടെ ന്യായവില 20 ശതമാനം വർധിക്കും.

Back to top button
error: