ബംഗളൂരു/ചെന്നൈ: തൈര് വഴി തെക്കേ ഇന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തീരുമാനം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.തൈര് പാക്കറ്റുകളില്‍ ദഹി എന്ന് നിര്‍ബന്ധമായും ചേര്‍ക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പിന്‍വലിച്ചത്.
ഹിന്ദി വാക്ക് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം മാറ്റിയത്.ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അംഗീകരിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിനും നിലപാടെടുത്തു.സമാനമായി കർണാടകയിലും
പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി തീരുമാനം പിന്‍വലിച്ചത്.