പത്തനംതിട്ട:താഴ്ചയിലേക്ക് മറിഞ്ഞ ശബരിമല തീർത്ഥടകർ സഞ്ചരിച്ചിരുന്ന ബസ് ഉയർത്തി റോഡിലെത്തി ച്ചു.നേരത്തെ തന്നെ ബസിനുള്ളിലുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയിരുന്നു.ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.9 കുട്ടികൾ ഉൾപ്പെടെ 64 പേരാണ് ബസിലുണ്ടായിരുന്നത്.
ഇലവുങ്കൽ നിന്ന് കണമല പോകുന്ന വഴി നാറാണൻ തോടിന് സമീപത്തുവച്ചാണ് തമിഴ്നാട് തഞ്ചാവൂർ സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് താഴ്ചയിലേക്ക് മറിഞ്ഞത്.ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan