ദില്ലി: ഓഹരി വിപണിയില്‍ വീണ്ടും ഗൗതം അദാനിക്ക് തിരിച്ചടി..ഒറ്റ ദിവസം കൊണ്ട് 50,170 കോടി രൂപയുടെ കുറവാണുണ്ടായത്.
നേരത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് എൻ.എസ്.ഇയും ബി.എസ്.ഇയും അദാനിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.ഇതിന് പിന്നാലെയാണ് കമ്പനി ഓഹരികൾക്ക് തിരിച്ചടി നേരിട്ടത്.
പ്രമോട്ടർമാരുടെ എല്ലാ വായ്പകളും അദാനി ഗ്രൂപ്പ് തിരിച്ചടച്ചതായി പ്രചരിക്കുന്ന വാർത്തകളിലാണ് സ്റ്റോക്ക് എക്സ്‍ചേഞ്ചുകൾ വിശദീകരണം തേടിയത്. ഈ വിഷയത്തിൽ കമ്പനി പ്രതികരണം അറിയിച്ചിട്ടില്ല. ഊർജ രംഗം മുതൽ പോർട്ട് വരെയുള്ള വിവിധ മേഖലകളിൽ കമ്പനി 215 കോടി ഡോളറിന്റെ കടം തിരിച്ചടച്ചെന്ന് പ്രഖ്യാപിച്ചിരുന്നു. യഥാർത്ഥത്തിൽ ഈ കടം തിരിച്ചടച്ചിട്ടുണ്ടോ എന്ന ചോദ്യമുയർത്തി പുറത്ത് വന്ന ഒരു മാധ്യമ റിപ്പോർട്ട് ആണ് അദാനി ഓഹരികൾ ഇന്ന് തകർന്നടിയാൻ കാരണം.
നേരത്തെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയും അദാനി ഓഹരികൾ തകർന്നടിഞ്ഞിരുന്നു.