തേനി: തേനി – ബോഡിനായ്ക്കന്നൂർ പാതയിലൂടെ മുന്നറിയിപ്പി ല്ലാതെ എത്തിയ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു.തേനി സ്വദേശിനിയായ ലക്ഷ്മി (50), പെരിയകുളം സ്വദേശി രാജ (17) എന്നിവരാണ് മരിച്ചത്.
നിർമ്മാണം പൂർത്തിയായ തേനി മുതൽ ബോഡി നായ്ക്കന്നൂർ വരെയുള്ള പാതയിൽ കഴിഞ്ഞ മാസം മുതൽ ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു.ഇതിനിടെയാണ് വ്യാഴാഴ്ച ഉച്ചയോടെ മുന്നറിയിപ്പില്ലാതെ പാതയിലൂടെ ട്രെയിൻ എത്തിയത്. തേനിയിൽ റെയിൽപാളത്തിന് സമീപം നിൽക്കുകയായിരുന്ന വീട്ടമ്മയെ തട്ടിയ ശേഷം നായ്ക്കന്നൂരിനു സമീപം എത്തിയപ്പോഴാണ് പാളം മുറിച്ചുകടക്കുകയായിരുന്ന രാജയെ ഇടിച്ചത്.രണ്ടുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.