കാസർകോട്: ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം.കാസർകോട് ചെറുവത്തൂർ സ്വദേശി അംബികയാണ് മരിച്ചത്.
മംഗലാപുരത്തെ ആശുപത്രിയിലാണ് അംബികയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയിലെ പിഴവാണ് യുവതി മരിക്കാൻ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.സംഭവത്തിൽ ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കി.
ചെറുവത്തൂര്‍ പുതിയ കണ്ടം സ്വദേശിയായിരുന്നു മരിച്ച അംബിക. ഈ മാസം അഞ്ചിനാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അംബിക മരിച്ചത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയതിന് ശേഷമായിരുന്നു മരണം. ചികിത്സിച്ച ഡോക്ടറുടെ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കാണിച്ചാണ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan