കൊച്ചി: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയ ആരഷ് മീനാക്ഷി കമ്പനിയുമായുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്നത് കോൺഗ്രസ് നേതാവ് എന്‍ വേണുഗോപാലിന്റെ മകന്‍ വി. വിഘ്‌നേഷ്.
കമ്പനിയുമായി വിഘ്‌നേഷിന് ബന്ധമുണ്ടെന്ന വാദങ്ങള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നപ്പോൾ തനിക്കോ തന്റെ മകനോ കരാറുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ കരാറിന്റെ രേഖകള്‍ പുറത്ത് വന്നതോടെ മകന്റെ ബന്ധത്തെക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
നേരത്തെ ഈ വിഷയത്തിൽ സിപിഐഎം നേതാവ് വൈക്കം വിശ്വനെതിരെ കോൺഗ്രസ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.വൈക്കം വിശ്വൻ ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.