KeralaNEWS

ബ്രഹ്മപുരം തീപിടുത്തം ; കോൺഗ്രസിന് ഒഴിഞ്ഞുമാറാനാവില്ല

കൊച്ചി:ഓരോ ദിവസവും കഴിയുമ്പോൾ ബ്രഹ്‌മപുരത്തെ മാലിന്യത്തിൽ കോൺഗ്രസിന്റെ കൈപ്പത്തി കൂടുതൽ കൂടുതൽ തെളിഞ്ഞുവരികയാണ്.
ബ്രഹ്‌മപുരം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട്  സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയ ആരഷ് മീനാക്ഷി കമ്പനിയ്ക്കായി കരാറിൽ ഒപ്പിട്ടിരിക്കുന്നത് കോൺഗ്രസ് നേതാവ് എന്‍ വേണുഗോപാലിന്റെ മകന്‍ വി. വിഘ്‌നേഷ് ആണെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
 നേരത്തെ തന്നെ കമ്പനിയുമായി വിഘ്‌നേഷിന് ബന്ധമുണ്ടെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാൽ  തനിക്കോ തന്റെ മകനോ കരാറുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ കരാറിന്റെ രേഖകള്‍ പുറത്ത് വന്നതോടെ മകന്റെ ബന്ധത്തെക്കുറിച്ച് അറിയില്ലെന്നായി അദ്ദേഹത്തിന്റെ നിലപാട്.
നേരത്തെ ഈ വിഷയത്തിൽ സിപിഐഎം നേതാവ് വൈക്കം വിശ്വനെതിരെ കോൺഗ്രസ് നേതാക്കൾ ആരോപണം ഉന്നയിക്കുകയും വൈക്കം വിശ്വൻ ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ ഓഫീസ് സമയത്തിനു ശേഷം  കോർപ്പറേഷനിൽ എത്തി രേഖകൾ കടത്തുന്ന കോൺഗ്രസ് നേതാവിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കോൺഗ്രസ് കൗൺസിലറായ എം.ജെ അരിസ്‌റ്റോട്ടിലാണ് രേഖകൾ കടത്തിയത്.കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ അരിസ്റ്റോട്ടിലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: