ന്യൂഡൽഹി:പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയമായ നടപടികൾക്കെതിരെ 14 പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു ചേർന്ന് സുപ്രീംകോടതിയെ സമീപിച്ചു.
കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി തങ്ങളെ വേട്ടയാടുന്നു എന്നാരോപിച്ച് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന, ഡിഎംകെ, ആർജെഡി, ഭാരത് രാഷ്ട്ര സമിതി, എഐടിസി, എൻസിപി, ജാർഖണ്ഡ് മുക്തി മോർച്ച, ജെഡി(യു) ഉൾപ്പടെയുള്ള പാർട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി .വൈ ചന്ദ്രചൂഡ് ഇവരെ അറിയിച്ചു.