KeralaNEWS

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : പന്തീരാങ്കാവില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്.
ജോലി ചെയ്യുന്ന സൈബര്‍ പാര്‍ക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം.സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര (ഉസ്താദിന്റവിടെ) ആയിശബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം.
ഖബറടക്കം ഇന്ന് വൈകിട്ട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.

Back to top button
error: