IndiaNEWS

ഈസ്റ്റർ: കേരളത്തിലേക്ക് കൂടുതല്‍ സർവീസുകളുമായി കർണാടക ആർടിസി

ബംഗളൂരു:ഈസ്റ്ററിനോട് അനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് കൂടുതൽ ബസ്സുകൾ ഓടിക്കും. ഏപ്രിൽ അഞ്ച്, ആറ് തീയതികളിലായി 12 അധിക ബസ്സുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എറണാകുളത്തേക്ക് അഞ്ചും ആറും തീയതികളിൽ മൈസുരുവിൽ നിന്നും ബെംഗളുരുവിൽ നിന്നും ഓരോ ബസ്സുകൾ വീതം ഓടിക്കും. കോട്ടയത്തേക്ക് ബെംഗളുരുവിൽ നിന്ന് അഞ്ചിന് രണ്ട് ബസ്സുകളും ആറിന് ഒരും ബസ്സും ഏർപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട്ടേക്ക് അഞ്ചും ആറും തീയതികളിൽ ബെംഗളുരുവിൽ നിന്ന് ഓരോ ബസ് വീതമുണ്ടാകും. തൃശ്ശൂരേക്ക് അഞ്ചാം തീയതി ഒരു ബസ്സും ആറാം തീയതി രണ്ട് ബസ്സുകളും ഉണ്ട്. ഇവയെല്ലാം ഐരാവത് ക്ലബ് ക്ലാസ് ബസ്സുകളായിരിക്കുമെന്നും കർണാടക ആർടിസി അറിയിച്ചു.

Back to top button
error: