തിരുവനന്തപുരം: പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസരം മാർച്ച് 31ന് അവസാനിക്കാനിരിക്കെ മിക്ക അക്ഷയ കേന്ദ്രങ്ങളും ഈ സേവനം അവസാനിപ്പിച്ചു.1000 രൂപ പിഴയടയ്ക്കണമെന്ന വ്യവസ്ഥയെ ചൊല്ലി ഉപഭോക്താക്കളുമായി പതിവായി തർക്കമുണ്ടാകുന്നതാണ് കാരണം.
പാനും ആധാറും ബന്ധിപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്നത് 50 രൂപ മുതൽ 100രൂപ വരെയാണ്.നെറ്റ് ഉപയോഗിക്കുന്ന സമയം അനുസരിച്ചാണ് ഫീസിലെ വ്യത്യാസം.ഇതുതന്നെ പലപ്പോഴും തർക്കത്തിന് ഇടയാക്കുന്നുണ്ട്.അതിനു പുറകെയാണ് പിഴയെ ചൊല്ലിയുള്ള ബഹളങ്ങൾ.ഇതു പതിവായതോടെയാണ് അക്ഷയ കേന്ദ്രങ്ങൾ ഈ സേവനം താൽക്കാലികമായി അവസാനിപ്പിച്ചത്.
മാർച്ച് 31ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകും.ആദ്യം നൽകിയ സമയപരിധി കഴിഞ്ഞ വർഷം മാർച്ചിൽ അവസാനിച്ചിരുന്നു.തുടർന്ന് 1000 രൂപ പിഴയോടെ ഈ മാസം 31 വരെ സമയം നൽകുകയായിരുന്നു. നിങ്ങളുടെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തോയെന്ന് അറിയാനായി www.incometax.gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ