ന്യൂഡൽഹി:മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് സിജെഎം കോടതി.സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് കോടതി വിധി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ കള്ളൻമാരുടെ പേരിനൊപ്പം ‘മോദി’യെന്ന് വരുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചതാണ് സംഭവത്തിനാധാരം.
ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് പൂർണേഷ് കോടതിയെ സമീപിക്കുകയായിരുന്നു.