BusinessNEWS

പാൻ – ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; നിങ്ങളുടെ പാൻകാർഡ്  ആധാറുമായി ലിങ്ക് ചെയ്തോ എന്നറിയാം 

നിങ്ങൾക്ക് നികുതി നൽകേണ്ട വരുമാനമില്ലെങ്കിലും പാൻ-ആധാർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണ്.പാൻ – ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 31-03-2023 ആണ്. പാൻ – ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 01-04-2023 മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും.പാൻ കാർഡ് പ്രവർത്തന രഹിതമായാൽ
ഡീമാറ്റ് അക്കൗണ്ട് (ഉണ്ടെങ്കിൽ) മരവിപ്പിക്കും
SIP തവണകൾ ഡെബിറ്റ് ചെയ്യുന്നത് നിർത്തും.
ഇൻകം ടാക്സ്   റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല
പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആകില്ല
നിലവിലെ ബാങ്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യും
ബാങ്ക് എഫ്ഡിയും മറ്റ് ഇടപാടുകളും നടത്താൻ സാധിക്കയില്ല
ഭൂമി കൊടുക്കൽ വാങ്ങൽ നടത്താൻ സാധിക്കയില്ല
പുതിയ പാസ്പോര്ട്ട് / റിന്യൂവൽ പറ്റില്ല
താഴെ നൽകിയിരിക്കുന്ന ആധാർ  സ്റ്റാറ്റസ് പരിശോധിക്കാനുള്ള ആദ്യത്തെ ലിങ്ക് തുറന്ന് താങ്കളുടെ ആധാർ നമ്പർ പാൻ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക,  ആയിട്ടില്ലെങ്കിൽ രണ്ടാമത്തെ ലിങ്ക് തുറന്നു ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്യുക.  മാർച്ച് 31, 2023  വരെ Rs 1000 രൂപയാണ് പിഴ.
താങ്കളുടെ  പാൻകാർഡ്  ആധാറുമായി ലിങ്ക് ആണോ എന്നറിയാൻ
ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ

Back to top button
error: