ഇന്ന് നല്ലൊരു ശതമാനം ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം.പൈൽസ്, ഫിഷര്‍, ഫിസ്റ്റുല, എന്നിവയുടെ എല്ലാം കാരണം മലബന്ധമാണ്.മനുഷ്യന്‍റെ മാറിവരുന്ന ജീവിതശൈലി, ആഹാരം, ചിട്ടയില്ലാത്ത ജീവിതം എന്നിവയൊക്കെയാണ് ഇതിന് കാരണം.
ആഹാരം
പ്രധാനമായും ആഹാരത്തെയാണ് മലബന്ധത്തിന്‍റെ കാരണക്കാരനായി കണക്കാക്കാവുന്നത്. മലത്തിന്‍റെ സ്വഭാവം അത് കട്ടിയുള്ളതോ അയഞ്ഞതോ ആകുക എന്നത് കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണ്. നാരുകളില്ലാത്ത ആഹാരമാണ് മലം കട്ടിയുള്ളതാകാനൊരു കാരണം. ദഹിച്ച ആഹാരം വന്‍കുടലിലൂടെ കടന്ന് മലദ്വാരത്തിലെത്താന്‍ അധികം സമയമെടുക്കുന്നത് മലബന്ധത്തിന് ഒരു കാരണമാണ്. മലാശയത്തില്‍ അധിക സമയം പുറന്തള്ളപ്പെടാതെ കിടക്കുന്നതും മലത്തിലെ ജലാംശം വലിച്ചെടുക്കപ്പെട്ട് മലം കട്ടിയുള്ളതാകാന്‍ കാരണമാകുന്നു. ഇത് വേദനയോടും പ്രയാസപ്പെട്ടുമുള്ള മലവിസര്‍ജ്ജനത്തിനു കാരണമാകുന്നു.
ചിട്ടയില്ലാത്ത ജീവിതം
ജീവിതശൈലിയിലെ ചിട്ടയില്ലായ്മയാണ് മല ശോധനത്തിന്റെ മറ്റൊരു കാരണം. പുതുതലമുറയിലെ നല്ലൊരു ശതമാനം പേരും രാത്രി വളരെ വൈകി ഉറങ്ങുന്നവരാണ്. അതിനാല്‍ സ്വാഭാവികമായും ഉണരാനും വൈകും. വൈകി ഉണരുന്നത് മലബന്ധത്തിനുള്ള കാരണമാകുന്നു.
ജീവിതശൈലിയിലെ ചിട്ടയില്ലായ്മയാണ് മല ശോധനത്തിന്റെ മറ്റൊരു കാരണം. പുതുതലമുറയിലെ നല്ലൊരു ശതമാനം പേരും രാത്രി വളരെ വൈകി ഉറങ്ങുന്നവരാണ്. അതിനാല്‍ സ്വാഭാവികമായും ഉണരാനും വൈകും. വൈകി ഉണരുന്നത് മലബന്ധത്തിനുള്ള കാരണമാകുന്നു.
ടോയ്ലറ്റില്‍ ഒന്ന് ഇരുന്നു എന്നു വരുത്തി ഓഫീസിലേക്ക് ഓടുന്നവരും കുറവല്ല. മല ശോധനക്കുള്ള തോന്നലിനെ വകവയ്ക്കാതിരിക്കുന്നതും പിടിച്ചു വയ്ക്കുന്നതും മലബന്ധമുണ്ടാക്കുന്നു.
വെള്ളം.
മലബന്ധത്തിന്റെ മറ്റൊരു കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ്. തങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്ന സത്യം പലരും മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. വ്യായാമമില്ലായ്മയും മലബന്ധത്തിനു കാരണമാകുന്നുണ്ട്.
രോഗങ്ങൾ
ചില രോഗങ്ങളും മലബന്ധത്തിനു കാരണമാകുന്നു. മലാശയത്തിലോ, വന്‍ കുടലിലോ ഉള്ള മുഴകള്‍, വൃക്കകളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറുകള്‍, ഹൈപ്പോ തൈറോയിഡിസം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, പാര്‍ക്കിന്‍സോണിസം, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, സുഷുമ്‌ന നാഡിയ്ക്കേല്‍ക്കുന്ന ആഘാതം, മലദ്വാരത്തിലെ കാന്‍സർ തുടങ്ങിയവ മലബന്ധത്തിനു കാരണമാകുന്നുണ്ട്.
മരുന്നുകൾ
ചില മരുന്നുകളും മലബന്ധം ഉണ്ടാക്കുന്നവയാണ്. അപസ്മാരത്തിന് ഉപയോഗിക്കുന്ന ആന്‍റീ കണ്‍വൾസന്‍റ് മരുന്നുകള്‍, ഡിപ്രഷന്‍ എന്ന രോഗാവസ്ഥയില്‍ ഉപയോഗിക്കുന്നവ, ഡൈയൂറെറ്റിക്സ് അഥവാ മൂത്രാശയ സംബന്ധമായ മരുന്നുകള്‍ (മൂത്രം കൂടുതലായി പുറന്തള്ളാനായുള്ളത് – നീരിനും മറ്റും കൊടുക്കുന്നവ), ബി.പിക്കും ഹൃദ്രോഗത്തിനും നല്‍കുന്ന ചില മരുന്നുകള്‍, അയേണ്‍ ഗുളികകള്‍, ചില ചുമ മരുന്നുകള്‍, അസിഡിറ്റിക്കുള്ള ചില മരുന്നുകള്‍ – ഇവ സ്ഥിരമായി കഴിക്കുമ്പോള്‍ മലബന്ധം ഉണ്ടാകാറുണ്ട്.
പ്രതിരോധിക്കാം
മലബന്ധം വരാതിരിക്കാനും ഉള്ളവരിൽ അതു ശമിപ്പിക്കാനും ഏറ്റവും പ്രായോഗികമായ മാർഗം നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുക എന്നതാണ്.തവിട് കളയാത്ത അരി, ഗോതമ്പ് ഇവ ഉപയോഗിക്കുന്നത് ഉത്തമം. ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിലെ ആകെ നാരിന്റെ അളവിനെ കൂട്ടാൻ സഹായിക്കും.
പയറുവർഗങ്ങൾ തൊലി കളയാതെ ഉപയോഗിക്കുന്നതാണ് നല്ലത്.മുളപ്പിച്ച പയർ വർഗങ്ങൾ കൂടുതൽ കഴിക്കുന്നതും നല്ലതാണ്.
ദിവസവും 200— 300 ഗ്രാം പഴങ്ങളെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമം.ആപ്പിൾ, മുന്തിരി , സ്ട്രോബറി, ഓറഞ്ച്, വാഴപ്പഴം , പപ്പായ എന്നിവയിൽ ഏതെങ്കിലും ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ചീര, മുരിങ്ങയില തുടങ്ങി നമ്മൾ ഉപയോഗിക്കാവുന്ന എല്ലാ ഇലകളിലും ആന്റിഓക്സ്ഡന്റെുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ഒപ്പം വെള്ളം ധാരാളം കുടിക്കുക.