KeralaNEWS

ഒട്ടോറിക്ഷകൾക്കു പിറകിൽ ഇനി ക്യു ആർ കോഡും 

തൃശ്ശൂർ: ഓട്ടോറിക്ഷകൾക്കു പിന്നിൽ ഇനി ക്യു ആർ കോഡും.ഇതു സ്കാൻ ചെയ്താൽ ഓട്ടോറിക്ഷാ ഉടമയുടെ പേര്, വാഹന നമ്പർ, പെർമിറ്റ് നമ്പർ, പെർമിറ്റ് കാലാവധി തുടങ്ങിയ വിവരങ്ങൾ ലഭിക്കും.
രാത്രി തനിച്ചു യാത്ര ചെയ്യുന്നവർക്കും മറ്റും വാഹനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകാനും സുരക്ഷിത യാത്രയ്ക്കും ഇതു സഹായിക്കും.ആദ്യഘട്ടമെന്ന നിലയിൽ തൃശ്ശൂർ കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളിലാണ് ക്യൂ ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്. ഓട്ടോയുടെ മുൻപിലും പിന്നിലും ഈ സ്റ്റിക്കർ പതിക്കും. ആർടി ഓഫിസിനാണ് നിർവഹണ ചുമതല.എൻഐസി സാങ്കേതിക സഹായം നൽകും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: