KeralaNEWS

വ്യാജ വീഡിയോ വിവാദം: സാനിയ മനോമി ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ചു

കൊച്ചി:ഏഷ്യനെറ്റ് നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാധ്യമ പ്രവര്‍ത്തക മനോമി സാനിയ രാജിവച്ചു. വിവാദത്തെത്തുടര്‍ന്ന് ഇവരെ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
മയക്കുമരുന്നിന് അടിമയായി എന്ന് പറയപ്പെടുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായിഏഷ്യാനെറ്റ് കണ്ണൂര്‍ ലേഖകന്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ അഭിമുഖം വ്യാജമാണെന്ന വിവാദം ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റിന്റെ നര്‍ക്കോട്ടിക്‌സ് ഈസ് ഡേര്‍ട്ടി ബിസിനസ് എന്ന പരമ്പരിയിലാണ് ഈ അഭിമുഖം നടന്നത്.
 മനോമി സാനിയ നേരത്തെ എടുത്ത ഒരു വീഡിയോയിലെ ശബ്ദം മാത്രം മാറ്റി വീണ്ടും ചിത്രീകരിച്ചതായിരുന്നു ഇത്.സംഭവം ലീക്കായതോടെ അതിന് പിന്നില്‍ മനോമി സാനിയ ആയിരുന്നു എന്നാണ് ഏഷ്യാനെറ്റ് മാനേജ്‌മെന്റ് സംശയിച്ചത് .ഇതേ തുടര്‍ന്നാണ് അവരെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്.സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍മാഷിന്റെ മകന്റെ ഭാര്യയാണ് മനോമി സാനിയോ.
വ്യാജ വീഡിയോ ചിത്രീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിക്കുട്ടീവ് എഡിറ്റര്‍ സിന്ധുസൂര്യകുമാര്‍, കോഴിക്കോട് റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍, കണ്ണൂര്‍ റിപ്പോര്ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: