IndiaNEWS

അദാനി വിഷയത്തിൽ നിന്നും ബിജെപി ഒളിച്ചോടുന്നു: കോൺഗ്രസ്

ന്യൂഡൽഹി:അദാനി വിഷയത്തിൽ നിന്നും ബിജെപി ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര.അദാനിക്കെതിരെ എന്തെങ്കിലും ചോദിച്ചാൽ അപ്പോൾ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുമെന്നും
കോൺഗ്രസ് പാർട്ടിയുടെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവൻ ഖേര പറഞ്ഞു.
ബിജെപിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, പൂർവ്വികർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതൊന്നും ഞങ്ങൾ മറന്നിട്ടില്ല എന്നും രാഹുൽ ഗാന്ധി അദാനിയുടെ ചെയ്തികളെക്കുറിച്ച് പ്രധാനമന്ത്രിയോട് ഉത്തരം ആവശ്യപ്പെടുകയാണെന്നും അതേസമയം ആശങ്കാകുലരായ ബിജെപി അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണെന്നും പറഞ്ഞു.
“ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയവരും ലണ്ടനോട് വിശ്വസ്തത പുലർത്തിയവരും ബ്രിട്ടീഷ് വൈസ്രോയിയിൽ നിന്ന് പെൻഷൻ വാങ്ങിയവരും രാജ്യസ്‌നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നത് സങ്കടകരമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമല്ല. സർക്കാർ രാജ്യത്തിന് വേണ്ടിയാണ്. ബിജെപി ഇത് മനസ്സിലാക്കണം,” ഖേര പറഞ്ഞു.

Back to top button
error: