KeralaNEWS

ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ പ്രത്യേക അന്വേഷണ സംഘം വേണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത നിർമിച്ച സംഭവത്തിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് മേധാവിക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശം.
ഏഷ്യാനെറ്റ് ന്യൂസ് പത്രധർമത്തിന്റെ വിശാലമായ അർഥം ഉൾക്കൊള്ളാതെ വ്യാജവാർത്ത ഉണ്ടാക്കിയതും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇതിന് ഉപയോഗിച്ചതും ഗൗരവത്തോടെ കാണണം.പെൺകുട്ടിയെ സഹപാഠി ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന കേസിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിക്കാനും കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ്കുമാർ നിർദേശം നൽകി.
ജനങ്ങൾക്കിടയിൽ ശ്രദ്ധ നേടിയെടുക്കാൻവേണ്ടിയുള്ള മത്സരത്തിൽ മാധ്യമങ്ങൾ നിയമലംഘനം നടത്തുന്നത് ശരിയല്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടി ആവശ്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: