തിരുവനന്തപുരം: സർക്കാരിനെതിരെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് വളയാൻ യുഡിഎഫ്.സർക്കാരിന്റെ രണ്ടാം വാർഷികമായ മെയ് മാസത്തിലാകും യുഡിഎഫ് സെക്രട്ടേറിയറ്റ് വളയുക.
ഇതുൾപ്പടെയുള്ള വിവിധ സമര പരിപാടികൾ യുഡിഎഫ് ഇന്ന് പ്രഖ്യാപിക്കും.
ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമായത്. യുഡിഎഫ് യോഗം എല്ലാ മാസവും ചേരാനും തീരുമാനമായി.മുന്നണി യോഗം ചേരാൻ കാലതാമസം ഉണ്ടാവുന്നുവെന്ന ആർഎസ്പിയുടെ വിമർശനം പരിഗണിച്ചാണ് തീരുമാനം. നിയമസഭയിൽ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ കഴിഞ്ഞുവെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.സർക്കാരാണ് സഭാ സമ്മേളനത്തിൽ നിന്ന് ഒളിച്ചോടിയതെന്നും യോഗം വിലയിരുത്തി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan