NEWSSports

ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് തുടങ്ങും, ഫൈനല്‍ നവംബര്‍ 19ന്

ന്യൂഡൽഹി: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് തുടങ്ങും.നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും ഫൈനല്‍. 11 നഗരങ്ങളെ ലോകകപ്പ് വേദികളായി ബിസിസിഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അഹമ്മദാബാദിന് പുറമെ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി. ധര്‍മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, ഇന്‍ഡോര്‍, രാജ്കോട്ട്, മുംബൈ,എന്നിവിടങ്ങളായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദികളാകുക. 46 ദിവസം നീണ്ടു നില്‍ക്കുന്ന ലോകകപ്പില്‍ മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍(സെമി ഫൈനല്‍, ഫൈനല്‍) ഉള്‍പ്പെടെ 48 മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക.

 

ഇംഗ്ലണ്ടാണ് ലോകകപ്പിലെ നിലവിലെ ചാമ്പ്യന്‍മാര്‍. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്.

Back to top button
error: