IndiaNEWS

മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുത്: അമിത് ഷാ

വഡോദര: മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് യുവാക്കളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റി ഓഫ് ബറോഡയിലെ കോണ്‍വൊക്കേഷനില്‍ ബിരുദം നേടിയ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
‘നിങ്ങളുടെ ജീവിതത്തില്‍ എന്തും ചെയ്‌തോളൂ. പക്ഷേ നിങ്ങളുടെ മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുത്. ‘ഒരു പ്രത്യേക ഭാഷ’ നിങ്ങള്‍ക്ക് സ്വീകാര്യത നല്‍കുമെന്ന അപകര്‍ഷതാ ബോധത്തില്‍ നിന്ന് പുറത്തുവരണം. ഭാഷ ഒരു പദപ്രയോഗമാണ്. ഒരു പദാര്‍ത്ഥമല്ല. ആവിഷ്‌കാരത്തിന് ഏത് ഭാഷയുമുണ്ടാകാം.
ഒരു വ്യക്തി തന്റെ മാതൃഭാഷയില്‍ ചിന്തിക്കുകയും ഗവേഷണവും വിശകലനവും നടത്തുകയും ചെയ്യുമ്പോള്‍ അതിനുള്ള ശേഷി പലമടങ്ങ് വര്‍ധിക്കുകയാണ്. ഒരാളുടെ മാതൃഭാഷയാണ് വ്യക്തിത്വ വികസനത്തിനുള്ള ഏറ്റവും നല്ല മാധ്യമം’. അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
 രാജ്യത്തെ യുവതലമുറ കൂടുതൽ ഇംഗ്ലീഷിലേക്ക് ചായുന്നത് മുൻനിർത്തിയായിരുന്നു അമിത് ഷായുടെ ഉപദേശമെങ്കിലും അത് അമിത് ഷായ്ക്കു തന്നെ തിരിച്ചടിയായിരിക്കുകയാണ്.അപ്പോൾപ്പിന്നെ തെക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ളവരെ ഹിന്ദിയിലേക്ക് മാറാൻ നിർബന്ധിക്കുന്നത് എന്തിനെന്നായിരുന്നു കൂടുതൽ പേരും ചോദിച്ചത്.

Back to top button
error: