KeralaNEWS

മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഗുരുവായൂർ മാതൃക

കൊച്ചി: ബ്രഹ്മപുരം പോലെ വലിയ തോതിലുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് അണുബോംബുകളെക്കാൾ ഭീകരമാണ് (‘slow atom bomb’ explosion) എന്ന് വേണമെങ്കിൽ
പറയാം.കാരണം അത് അത്രയ്ക്കും മാരകമാണ്.പത്തോ, ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽ നടക്കുന്നത് ഓക്സിജന്റെ അഭാവത്തിലുള്ള വായുരഹിത (anaerobic decomposition) ദഹനമായിരിക്കും.അതിൽ നിന്ന് ബഹിർഗമിക്കുന്ന വാതകങ്ങളിൽ  ജ്വലനസ്വഭാവമുള്ള മീഥേൻ ഗ്യാസ് ഉണ്ടാവുമെന്നതുകൊണ്ട് ഒരിക്കൽ തീ പിടിച്ചാൽ അണയ്ക്കുക ഏതാണ്ട് അസാദ്ധ്യമായ കാര്യമാണ്.തന്നെയുമല്ല ഇത് വിഷവുമാണ്.
അതിനാൽ തന്നെ മാലിന്യം ഒരിക്കലും അലംഭാവത്തോടെ കാണേണ്ട  വിഷയമല്ല.അത് ശരിയായവിധം കൈകാര്യം ചെയ്തില്ലെങ്കിൽ അണുബോംബുകളെക്കാൾ മാരകമാണ്.
മാലിന്യ നിർമ്മാർജ്ജനത്തിന്റെ
ഗുരുവായൂർ മാതൃക
 ശവക്കോട്ട എന്നറിയപ്പെട്ട മൂക്കുപൊത്തി മാത്രം സഞ്ചരിക്കാൻ കഴിയുമായിരുന്ന ഒരു സ്ഥലമുണ്ടായിരുന്നു ഗുരുവായൂർ  ചൂൽപുറത്ത്.
 മാലിന്യം മാത്രമല്ല, അജ്ഞാത ജഡങ്ങൾ, അനാഥ മൃതശരീരങ്ങൾ എന്നിവയെല്ലാം കൊണ്ടുവന്ന്  സംസ്കരിച്ചിരുന്നത് ഇവിടെയായിരുന്നൂ
തിരക്കേറിയ ഗുരുവായൂരിൻ്റേ
മുഖത്തൊരു വ്രണം പോലെ കിടന്നിരുന്ന സ്ഥലമായിരുന്നു മൂന്നര ഏക്കറിൽ വ്യാപിച്ചുകിടന്നിരുന്ന  ഈ ശവക്കോട്ട.
അതാണ് ഇപ്പോൾ അതിമനോഹരമായ ചിൽഡ്രൻസ് പാർക്കായി മാറിയിട്ടുള്ളത്. സായാഹ്നത്തിൽ വൈദ്യുത ദീപാലങ്കാരത്തോടുകൂടി ഈ പാർക്ക് പ്രശോഭിക്കുന്നു.
അഴുകിയ മാലിന്യമല മുഴുവൻ നീക്കം ചെയ്ത് മൂന്നര ഏക്കറും മനോഹരമാക്കി, ഗുരുവായൂരിലും മറ്റുമെത്തുന്ന തീർഥാടകർക്ക് ഇടത്താവളമായി ഉപയോഗിക്കത്തക്ക വിധത്തിൽ എല്ലാവിധ  സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു ടേക്ക് എ  ബ്രേക്ക്  ഷെൽട്ടറും ഇവിടെ പ്രവർത്തിക്കുന്നു.
 ഇതിനോട് ചേർന്ന് ഹരിതകർമസേന ശേഖരിക്കുന്ന അജൈവ പാഴ്‌വസ്തുക്കൾ സംഭരിക്കാനും തരംതിരിക്കാനുമുള്ള, 4000  ചത്രുരശ്ര  അടി വിസ്തൃതിയുള്ള  വിശാലമായ മെറ്റീരിയൽ  കളക്ഷൻ ഫെസിലിറ്റിയും ഒപ്പം ഗ്യാസ് ഉപയോഗിച്ചുള്ള  ശ്മശാനവും.
കഴിഞ്ഞ  ജനുവരി മാസത്തിലാണ് ഈ മൂന്ന് പദ്ധതികളും
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ്  ഉദ്‌ഘാടനം ചെയ്തത്.
ഈ ഗുരുവായൂർ മാതൃക കേരളത്തിനാകെ പ്രചോദനമാകണം. ഇതിനുപുറമെ ഒരു ദ്രവമാലിന്യ സംസ്കരണ പ്ലാന്റും ഗുരുവായൂർ നഗരസഭയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

Back to top button
error: