Month: February 2023
-
Crime
മദ്യപിക്കാന്‍ വീട്ടിലെത്തി പണം മോഷ്ടിച്ചതായി സംശയം; വയോധികനെ സുഹൃത്ത് തല്ലിക്കൊന്നു
പത്തനംതിട്ട: വീട്ടില്‍നിന്ന് പണം അപഹരിച്ചെന്ന സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ വയോധികനെ മര്‍ദിച്ചുകൊന്നെന്ന കേസില്‍ സുഹൃത്ത് അറസ്റ്റില്‍. അടൂര്‍ ഏഴംകുളം ഒഴുകുപാറ കൊടന്തൂര്‍ കിഴക്കേക്കര വീട്ടില്‍ സുനില്‍ കുമാറിനെ(42)ആണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) കൊന്ന കേസിലാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെ തേപ്പുപാറ ഒഴുപാറയയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് മൃതദേഹം പോലീസ് പരിശോധനയ്ക്ക് അയച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയില്‍ മര്‍ദനംമൂലം വാരിയെല്ലുകള്‍ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതായി തെളിഞ്ഞു. ഇതോടെയാണ് മണിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സുനിലും മണിക്കുട്ടനും പതിവായി ഒരുമിച്ച് മദ്യപിക്കാറുണ്ട്. ഫെബ്രുവരി ആദ്യ ആഴ്ച സുനിലിന്റെ വീട്ടില്‍ മദ്യപിക്കാനെത്തിയ മണി, അവിടെനിന്ന് 12,000 രൂപ മോഷ്ടിച്ചതായി സുനിലിന് സംശയമുണ്ടായി. വ്യാഴാഴ്ച രാത്രി മണിയെ സുനില്‍ വീട്ടിലെത്തിച്ച് ഇക്കാര്യം പറയുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മണി മരിച്ചെന്ന് അറിഞ്ഞപ്പോള്‍ മൃതദേഹം വീടിന് സമീപത്തെ വഴിയരികിലേക്ക് മാറ്റിയിട്ടു.…
Read More » -
Kerala
സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി ശിവശങ്കരനോട് പറഞ്ഞിട്ടില്ല; വാട്സ് ആപ് ചാറ്റുകൾ വ്യാജം; കേരളം നികുതി കുറയ്ക്കില്ലെന്നും എം.വി. ഗോവിന്ദൻ
കണ്ണൂർ: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ടും സ്വപ്നയുടെ ജോലി സംബന്ധിച്ചും പുറത്തുവന്ന വാട്സ് ആപ് തെളിവ് വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വപ്നയ്ക്ക് ജോലി നൽകാൻ ശിവശങ്കരനോട് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അന്വേഷണ ഏജൻസി വ്യാജ തെളിവാണ് കോടതിയിൽ ഹാജരാക്കിയതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ വർധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ല. എന്നാൽ കേന്ദ്രം കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഇന്ധന വില രണ്ടു രൂപ കൂടുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി കൂട്ടുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കുനേരെ കോൺഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണ്. കരിങ്കൊടിയുമായി ഇവർ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പാർട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇനി പാർട്ടി ലേബലിൽ ഇറങ്ങിയാൽ അപ്പോൾ കാണാം. ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ…
Read More » -
Kerala
ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്; രേഖകളുടെ പരിശോധന തുടങ്ങി
കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകരുടെ യഥാര്‍ഥ വരുമാനവും നികുതിയടവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോയെന്നും സിനിമാനിര്‍മാണ മേഖലയില്‍ കള്ളപ്പണം വിനിയോഗിക്കപ്പെടുന്നുണ്ടോയെന്നും കണ്ടെത്താന്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി. കേന്ദ്ര ധന മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും ആദായനികുതി (ഐ.ടി) വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് ചെയ്തത്. പരിശോധനയില്‍ കള്ളപ്പണം പിടിച്ചെടുത്തതായുള്ള വിവരം ഐ.ടി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചില്ല. മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളും നടീനടന്മാരും അന്വേഷണപരിധിയിലുണ്ട്. മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ സിനിമാവ്യവസായത്തിന്റെ സാമ്പത്തികവ്യാപ്തി മലയാള സിനിമയ്ക്കില്ലെങ്കിലും വിദേശപണ നിക്ഷേപം കേരളത്തിലെ സിനിമാ നിര്‍മാണത്തില്‍ കൂടുതലാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.
Read More » -
Kerala
ഇടഞ്ഞോടുമെന്ന പേടിയും വേണ്ട, തീറ്റിപ്പോറ്റാൻ ചെലവും കുറവ്; ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇനി യന്ത്ര ആന തിടമ്പേറ്റും!
തൃശൂര്‍: ഒടുവിൽ ക്ഷേത്ര ഉത്സങ്ങളിൽ ആനയ്ക്കും പകരക്കാരനെത്തി ! യഥാർത്ഥ ആനയ്ക്ക് പകരം റോബോട്ടിക് ഗജവീരനെ നടയ്ക്കിരുത്താനൊരുങ്ങുകയാണ് തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന ‘റോബോട്ടിക് ഗജവീരനെ’യാണ് നടയ്ക്കിരുത്തുക. ഭക്തർ സംഭാവനയായി നൽകുന്ന റോബോട്ടിക് ആനയ്ക്ക് പത്തര അടി ഉയരവും എണ്ണൂറ് കിലോ ഭാരവുമുണ്ട്. നാലുപേരെ പുറത്തേറ്റാന്‍ കഴിയും. അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണചെലവ്. ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഈ മാസം 26നാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ നടയിരുത്തുന്നത്. ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലും പ്രവര്‍ത്തിക്കുന്നത് വൈദ്യുതിയിലാണ്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഇരുമ്പ് കൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ചലനങ്ങൾ. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റുമെന്നതും പ്രത്യേകതയാണ്.…
Read More » -
NEWS
കോഴിയിറച്ചിയിലെ ലെഗ് പീസുകൾ അധ്യാപകർ അടിച്ചു മാറ്റി, കുട്ടികൾക്ക് കരളും കഴുത്തും മാത്രം; ബംഗാളിൽ അധ്യാപകരെ മുറിയിൽ പൂട്ടിയിട്ട് രക്ഷിതാക്കളുടെ പ്രതിഷേധം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിളമ്പേണ്ട കോഴിയിറച്ചിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂളിലെ എല്ലാ അധ്യാപകരെയും മുറിയില്‍ പൂട്ടിയിട്ട് രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം. കുട്ടികള്‍ക്ക് അനുവദിച്ച കോഴിയിറച്ചിയിലെ ഒട്ടുമിക്ക ലെഗ് പീസുകളും അധ്യാപകര്‍ തട്ടിയെടുത്തതായി ആരോപിച്ചായിരുന്നു രക്ഷകര്‍ത്താക്കള്‍ മുറിയില്‍ പൂട്ടിയിട്ടത്. മാള്‍ഡ ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം അധിക പോഷണം ലഭിക്കാന്‍ കോഴിയിറച്ചി, മുട്ട, പഴങ്ങള്‍ എന്നിവ നല്‍കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ജനുവരിയില്‍ ഇറക്കിയ സര്‍ക്കുലറില്‍, ഏപ്രില്‍ വരെ ഇത്തരത്തില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. എന്നാല്‍ കുട്ടികള്‍ക്ക് അനുവദിച്ച കോഴിയിറച്ചിയില്‍ നിന്ന് ഒട്ടുമിക്ക ലെഗ് പീസുകളും അധ്യാപകര്‍ തട്ടിയെടുത്തതായി ആരോപിച്ചായിരുന്നു രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം. സ്‌കൂളില്‍ കൂട്ടത്തോടെ എത്തിയ രക്ഷകര്‍ത്താക്കള്‍ അധ്യാപകരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. കുട്ടികള്‍ക്ക് ലെഗ് പീസുകള്‍ക്ക് പകരം കോഴിയുടെ കഴുത്തും കരളും കുടലുമാണ് വിളമ്പിയതെന്ന് രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു. ഉച്ചഭക്ഷണത്തോടൊപ്പം കോഴിയിറച്ചി നല്‍കാന്‍ നിശ്ചയിച്ചിരുന്ന ദിവസം അധ്യാപകര്‍ പിക്‌നിക് മൂഡിലായിരുന്നു. അവര്‍…
Read More » -
Kerala
വെങ്കല പ്രതിമയ്ക്ക് നടൻ മുരളിയുമായി യാതൊരു സാദൃശ്യവുമില്ല; എങ്കിലും ശിൽപിക്ക് നൽകിയ 5.70 ലക്ഷം രൂപ എഴുതിത്തള്ളി ധനവകുപ്പ്
തിരുവനന്തപുരം: നടന്‍ മുരളിയുടെ പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് നൽകിയ 5.70 ലക്ഷം രൂപ എഴുതിത്തള്ളി സംസ്ഥാന ധനവകുപ്പ്. കേരള സംഗീത നാടക അക്കാദമി വളപ്പിൽ സ്ഥാപിക്കാൻ നിർമിച്ച മുരളിയുടെ അർധകായ വെങ്കല പ്രതിമയ്ക്കാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. നിർമാണം പൂർത്തിയാക്കിയപ്പോൾ പ്രതിമയ്ക്ക് നടൻ മുരളിയുമായി യാതൊരു സാമ്യവും ഉണ്ടായിരുന്നില്ല. തുടർന്ന് ശില്‍പിയുടെ കരാർ റദ്ദാക്കാനും മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ പണം തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലെന്ന് ശിൽപി അറിയിച്ചതോടെ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിതള്ളുകയായിരുന്നു. മുരളിയുടെ വെങ്കല പ്രതിമയ്ക്കായി 5.70 ലക്ഷം രൂപ നിർമ്മാണച്ചെലവാണ് കണക്കാക്കിയാണ് കരാർ നൽകിയത്. പ്രതിമയുടെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞപ്പോൾ നടനുമായി രൂപസാദൃശ്യമില്ലെന്ന ആക്ഷേപം ഉയർന്നു. രൂപമാറ്റം വരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിഴവുള്ളതാണെങ്കിലും പ്രതിമ അക്കാദമി വളപ്പിൽ സ്ഥാപിക്കുകയും ചെയ്തു. തുക തിരിച്ചടയ്ക്കാൻ ശിൽപിയോട് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റു വരുമാന…
Read More » -
Kerala
‘പുതിയ ഐപിഎസുകാരുടെ കൈക്കെന്താ ഉളുക്കുണ്ടോ? ടിവി ഓൺ ചെയ്യാനും ഡോറ് തുറക്കാനും ഗൺമാൻ വേണം’; രൂക്ഷവിമർശനവുമായി ഗണേഷ്കുമാർ
കൊല്ലം: പുതിയ ഐപിഎസുകാർക്കെതിരെ രൂക്ഷവിമർശനവുമായി കെ.ബി ഗണേഷ് കുമാർ എം.എൽ.എ. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പുതിയ ഐപിഎസുകാർക്ക് കൈയിൽ ഉളുക്കുണ്ടോ? ടിവി ഓൺചെയ്യാനും വാഹനത്തിന്റെ ഡോർ തുറന്നുകൊടുക്കാനും ഗൺമാൻ വേണം. എസ് പി വന്നാൽ ഗൺമാൻ കാറിന്റെ ഡോർ തുറന്നാലേ പുറത്തിറങ്ങൂ. അച്ഛന്റെ പ്രായമുള്ള പൊലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നത്. ഇത് ശരിയാണോ. ഇവരെന്താ ജന്മികളോ മറ്റോ ആണോ?. സ്വന്തമായി ഡോർ തുറക്കാൻ കൈയിൽ ഉളുക്കുണ്ടോ? ഓർഡർലി സംസ്കാരത്തിന്റെ കാലം കഴിഞ്ഞു. ചിലര്‍ എനിക്കും സ്നേഹം കൊണ്ട് ഡോർ തുറന്നുതരും. വേണ്ടാന്ന് ഞാൻ പറയും. ഡോർ തുറക്കാൻ ആരോഗ്യമില്ലാത്തപ്പോൾ അതുനോക്കാം. ഇപ്പോൾ ആരോഗ്യമുണ്ട്”- ഗണേഷ് കുമാർ പറഞ്ഞു. ”പൊലീസിനെ കാണേണ്ടത് അങ്ങനെയല്ല. എംഎസ്സിയും മറ്റും പഠിച്ചവരൊക്കെയാണ് ഇപ്പോൾ സിവിൽ പൊലീസ് ഓഫീസർമാരായി ജോലി നോക്കുന്നത്. ഇവരെ കൊണ്ട് ഐപിഎസുകാരന്റെ തുണി കഴുകിവിരിപ്പിച്ചാൽ ഞാൻ അതിൽ പ്രതിഷേധിക്കും. അടിമത്വത്തിന്റെ കാലം കഴിഞ്ഞു. പൊലീസ് സ്റ്റേഷനുകളിൽ 184…
Read More » -
Kerala
കണ്ണൂർ കോടതിസമുച്ചയ നിർമാണക്കരാർ ഊരാളുങ്കലിന് നൽകുന്നതിന് സുപ്രീംകോടതി സ്റ്റേ
ന്യൂഡല്‍ഹി: കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണക്കരാർ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാനുളള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കൂടിയ തുകയുടെ ക്വട്ടേഷന്‍ നല്‍കിയ സൊസൈറ്റിക്ക് നിർമാണ കരാര്‍ എങ്ങനെ നല്‍കാന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതി സമുച്ചയത്തിന്റെ നിർമാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം മുഹമ്മദ് അലിയുടെ നിർമാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. നിർമാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും 7.10 % അധികം തുക ക്വാട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ പുറപ്പെടുവിച്ചത്. കോടതി സമുച്ചയത്തിന് വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് തങ്ങളാണെന്ന് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്ക്…
Read More » -
Movie
കെ.എസ് സേതുമാധവന്റെ ‘അമ്മയെന്ന സ്ത്രീ’ക്ക് 53 വയസ്സ്
സിനിമ ഓർമ്മ കെ.ടി മുഹമ്മദ്– കെ.എസ് സേതുമാധവൻ ടീമിന്റെ ‘അമ്മയെന്ന സ്ത്രീ’ക്ക് 53 വയസ്സ്. 1970 ഫെബ്രുവരി 19നാണ് കെ.ആർ വിജയയുടെ മികച്ച വേഷങ്ങളിലൊന്നായ ‘അമ്മയെന്ന സ്ത്രീ’ റിലീസായത്. കാമുകനാൽ ഗർഭിണിയാവുകയും ഭർത്താവ് അകാലത്തിൽ മരണപ്പെടുകയും ചെയ്‌തപ്പോൾ രണ്ട് ബന്ധങ്ങളിലെയും മക്കളെ വളർത്തുന്നതിനിടെ ഒരമ്മ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിലെ കഥാതന്തു. നിർമ്മാണം സംവിധായകൻ സേതുമാധവന്റെ സഹോദരൻ കെ.എസ്.ആർ മൂർത്തി. ചിത്രാഞ്ജലിയുടെ ബാനറിൽ മൂർത്തി നിർമ്മിച്ച ആദ്യചിത്രമാണ് ‘അമ്മയെന്ന സ്ത്രീ.’ കെ.ആർ വിജയ, ഒരാളെ കൊല്ലുന്നതായി കാണുന്നതും ലോക്കപ്പിലാവുന്നതുമായ സ്വന്തം ജീവിതകഥ സത്യൻ അവതരിപ്പിച്ച വക്കീലിനോട് പറയുന്നതായാണ് കഥയുടെ അവതരണം. പ്രണയിനിയെ (കെ.ആർ വിജയ) വിവാഹം കഴിക്കാമെന്ന് ധരിപ്പിക്കുകയും ഗർഭിണിയായപ്പോൾ ഉപേക്ഷിച്ച് പോവുകയും ചെയ്യുന്ന വേഷമാണ് കെപി ഉമ്മറിന്. ഉമ്മറിന്റെ സുഹൃത്ത് പ്രേംനസീർ സ്വകുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് വിജയയെ വിവാഹം ചെയ്യുന്നു. അവർക്കൊരു മകളുണ്ടാവുന്നു. പക്ഷെ അകാലത്തിൽ മരണപ്പെടാനായിരുന്നു നസീറിന് യോഗം. നസീറിന്റെ തറവാട്ട് കുടുംബം നസീറിന്റെ മകളെ എടുത്ത്…
Read More » -
Kerala
പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യം; സി.സി. ക്യാമറയിൽ ദൃശ്യം പതിഞ്ഞു, ജാഗ്രത പാലിക്കണമെന്നു നിർദേശം
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഏരിയപള്ളി മേഖലയിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ രാജൻ്റെ വീട്ടിലെ സിസിടിവിയിൽ കടുവ നടന്നു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞു. ഇന്നലെ രാത്രി കാർ യാത്രിക ഏരിയപള്ളിയിൽ വെച്ച് കടുവയെ നേരിൽ കണ്ടിരുന്നു. വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വന മേഖലയോട് ചേർന്ന പ്രദേശമാണിത്. ജനവാസ മേഖലയിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം, വയനാട്ടിൽ കേരള–കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ യുവാവിനെയും ബന്ധുവിനെയും കഴിഞ്ഞയാഴ്ച കടുവ കൊലപ്പെടുത്തിയിരുന്നു. കുട്ടയിലെ ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽവച്ചാണ് യുവാവിനെയും ഇയാളുടെ മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുവിനെയും കടുവ ആക്രമിച്ചത്. ഹുൻസൂർ അൻഗോട്ട സ്വദേശി മധുവിന്റെയും വീണാകുമാരിയുടെയും മകൻ ചേതൻ (18), ബന്ധു രാജു (65) എന്നിവരാണ് കൊല്ലപ്പെട്ടത്. മാനന്തവാടി തോൽപ്പെട്ടിയിൽനിന്ന് 10 കിലോമീറ്ററോളം അകലെ രാജീവ് ഗാന്ധി ദേശീയ കടുവാ സങ്കേതത്തിന്റെ…
Read More »