പത്തനംതിട്ട: പമ്പാനദിയില്‍ കോഴഞ്ചേരി മാരാമണ്‍ ഭാഗത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എബിന്‍ മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരങ്ങളായ രണ്ടു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ ഇവര്‍ പമ്പാനദിയില്‍ പരപ്പുഴ കടവില്‍ കിളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നലെ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്തിനോട് ചേര്‍ന്നു തന്നെയാണ് എബിന്റെയും മൃതദേഹം കണ്ടെത്തിയത്.
സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം ഇന്നലെ വൈകിട്ടാണ് കണ്ടെടുത്തത്. ചെട്ടിക്കുളങ്ങര കണ്ണമംഗലം സ്വദേശികളാണ് അപകടത്തില്‍ മരിച്ചവര്‍. മാരാമണ്‍ കണ്‍വെന്‍ഷനിലെത്തിയ ഇവര്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
മാവേലിക്കര ചെട്ടികുളങ്ങരയില്‍ നിന്നും കണ്‍വെന്‍ഷനായി എത്തിച്ചേര്‍ന്ന സംഘത്തിലെ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മൂന്നു പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഏറെ വൈകിയായിരുന്നു ഇവര്‍ ഒഴുക്കില്‍പ്പെട്ടുവെന്ന വിവരം സമീപവാസികളടക്കം അറിഞ്ഞത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനവും ഏറെ വൈകിയിരുന്നു.