TechTRENDING

ട്വിറ്റര്‍ ലാഭത്തിലാക്കണം, പണമുണ്ടാക്കാൻ പുതിയ പദ്ധതിയുമായി മസ്ക്; പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടന്‍ ആരംഭിക്കും

ന്യൂയോര്‍ക്ക്: ഉപയോക്താക്കൾക്ക് പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്. ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. നിലവിൽ ട്വിറ്റർ പരസ്യങ്ങൾ വളരെയധികം കൂടുതലാണ്. വരുന്ന ആഴ്ചകളിൽ ഇത് പരിഹരിക്കാനുളള നടപടികൾ സ്വികരിക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് മസ്ക് ഇക്കാര്യം ട്വിറ്റ് ചെയ്തത്.

പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടന്‍ ആരംഭിക്കും. വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിച്ചിരുന്ന കമ്പനി ഇതോടു കൂടി വലിയ മാറ്റത്തിന് കൂടിയാണ് തുടക്കമിടുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കമ്പനിയുടെ 7,500 തൊഴിലാളികളിൽ പകുതിയോളം പേരെ മസ്ക് പിരിച്ചുവിട്ടത്. ഇതോടെ പരസ്യം നൽകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കമ്പനിക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത് പരസ്യങ്ങൾ നൽകുന്നതിനെ ബാധിക്കുമെന്ന ആശങ്ക പരസ്യദാതാക്കളെയും പിടികൂടിയിട്ടുണ്ട്.

എന്നാൽ വരുമാനം വർധിപ്പിക്കുമ്പോൾ ചെലവ് കുറക്കുക എന്നതാണ് തന്റെ രീതിയെന്ന് മസ്‌കും വാദിച്ചു. ആപ്പിളിന്റെ ഐ.ഒ.എസിലും, ഗൂഗിളിൻറെ ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ട്വിറ്റർ ബ്ലൂ എന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സേവനത്തിന് അമേരിക്കയിൽ പ്രതിമാസം 11 ഡോളർ വീതം ചിലവാകും. ട്വിറ്റർ ബ്ലൂ നിലവിൽ അമേരിക്ക, കാനഡ, ബ്രിട്ടൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ ലഭ്യമാണ്.

ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പിരിച്ചുവിടൽ ഏകദേശം 2300 ജീവനക്കാരെ കൂടി ബാധിക്കുമെന്നാണ് നിലവിലെ സൂചന. നേരത്തെ 18000 പേർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിത്. യു.എസിലെ തൊഴിൽ നിയമം അനുസരിച്ച് കൂട്ടപ്പിരിച്ചുവിടലിന് 60 ദിവസം മുൻപ് തന്നെ പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാരെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണം.

യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിലവിലെ പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. ഈ വർഷം മാർച്ച് മുതൽ കമ്പനി പിരിച്ചുവിടൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ പിരിച്ചുവിടലിൽ ഇന്ത്യക്കാരുമുണ്ടാകും.ഇന്ത്യയിലുള്ള ആമസോണിന്‍റെ ആകെ ജീവനക്കാരിൽ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടൽ ബാധിക്കുമെന്നായിരുന്നു വിവരങ്ങൾ.

Back to top button
error: