IndiaNEWS

ബി. എഫ് 7 ഭീതി: പുതുവത്സരാഘോഷം പുലർച്ചെ ഒരു മണി വരെ മാത്രം, പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക

  •  സ്‌കൂളുകളിലും കര്‍ശന നിയന്ത്രണങ്ങള്‍

ബംഗളുരു: ചൈനയിലുള്‍പ്പെടെ കോവിഡിന്റെ വ്യാപനശേഷി കൂടിയ ബി.എഫ്-7 വകഭേദം പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. റസ്‌റ്റോറന്റുകള്‍, പബ്ബുകള്‍, തീയറ്ററുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പുതുവത്സരാഘോഷങ്ങള്‍ക്ക് പുലര്‍ച്ചെ ഒരു മണി വരെ മാത്രമാണ് അനുമതി. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പ്രതിരോധനടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ വ്യക്തമാക്കി.

 ഗര്‍ഭിണികള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളവര്‍ തുടങ്ങിയവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. അടച്ചിച്ച ഹാളുകളിലും മറ്റും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്. ഇവിടത്തെ സീറ്റുകളുടെ എണ്ണത്തിനു തുല്യമായ ആളുകള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

Signature-ad

സ്‌കൂളുകളില്‍ സാനിെറ്റെസര്‍ ഉപയോഗം, മാസ്‌ക്, മുഴുവന്‍ ഡോസ് വാക്‌സിനേഷന്‍ എന്നിവ നിര്‍ബന്ധമാക്കും. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ സാധാരണക്കാരുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതെ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെ വ്യക്തമാക്കി.

Back to top button
error: