CrimeNEWS

തൃശൂരിലെ ബാറിൽനിന്ന് 220 ലിറ്റർ വ്യാജ മദ്യം കണ്ടെത്തി; തളിക്കുളത്തെ സെൻട്രൽ റസിഡൻസി ബാർ എക്സൈസ് പൂട്ടിച്ചു, മാനേജർ അറസ്റ്റിൽ

തൃശൂർ: വ്യാജ മദ്യം കണ്ടെത്തിയതിനെ തുടർന്ന് തൃശൂർ തളിക്കുളത്തെ ബാർ എക്സൈസ് പൂട്ടിച്ചു. തളിക്കുളം പുത്തൻതോടിലുള്ള സെൻട്രൽ റസിഡൻസി ബാറാണ് വ്യാജ മദ്യം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം പൂട്ടിച്ചത്. എക്സൈസിന്‍റെ പരിശോധനയിലാണ് ബാറിൽ നിന്ന് വലിയതോതിൽ വ്യാജ മദ്യം കണ്ടെത്തിയത്. മൊത്തം 220 ലിറ്ററിലധികം വ്യാജ മദ്യമാണ് കണ്ടെത്തിയത്. ഇതിൽ ബാറിൽ നിന്ന് ഏഴര ലിറ്റർ വ്യാജ മദ്യവും ബാർ ഉടമയുടെ വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് 213 ലിറ്റർ വ്യാജ മദ്യവുമാണ് എക്സൈസ് കണ്ടെടുത്തത്.

സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സെൻട്രൽ റസിഡൻസി ബാറിലും പരിശോധന നടത്തിയതെന്ന് എക്സൈസ് പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബാറിൽ നിന്നാണ് ആദ്യം വ്യാജ മദ്യം കണ്ടെത്തിയത്. ഏഴര ലിറ്റർ വ്യാജനാണ് ബാറിൽ നിന്ന് കണ്ടെത്തിയതെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാക്കി വ്യാജ മദ്യം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥൻ വിവരിച്ചു. വ്യാജ മദ്യം കണ്ടെത്തിയതിന് പിന്നാലെ തന്നെ തുടർ നടപടികൾ സ്വീകരിച്ചു. ബാറിന്‍റെ മാനേജറെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തെന്നും ബാർ ലൈസൻസ് എടുത്തയാളെയടക്കം കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ബാ‍ർ അടച്ചുപൂട്ടി സീൽ വച്ചെന്നും അദ്ദേഹം വിവരിച്ചു. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ബാറിൽ നിന്ന് വ്യാജമദ്യം കണ്ടെത്തിയതെന്നും തുടർ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

അതേസമയം മാഹിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത ഡെലിവറി മിനി പിക് അപ്പില്‍ കടത്താന്‍ ശ്രമിച്ച ലിറ്റര്‍ കണക്കിന് മാഹി മദ്യം എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്തു എന്നതാണ്. കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി ബാല സുബ്രമണ്യന്‍ ആണ് പതിനേഴ് ലിറ്റര്‍ മദ്യവുമായി പിടിയിലായത്. ഇയാൾ ചില്ലറവില്‍പ്പനക്കായി വയനാട്ടിലേക്ക് മദ്യം കൊണ്ടുവരുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. പ്രതി മദ്യം കടത്താന്‍ ഉപയോഗിച്ച മിനി പിക് അപ് വാനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയി പ്രതി ഇപ്പോൾ റിമാൻഡിലാണ്.

Back to top button
error: