CrimeKeralaNEWS

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി: രണ്ടു സ്ത്രീകൾ പിടിയിൽ

പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. പിറവന്തൂര്‍ കുറുമ്പകരവീട്ടില്‍ ശുഭ (33), ആലപ്പുഴ രാമന്‍കരി മഠത്തില്‍ പറമ്പില്‍ അന്നമ്മ ജോസഫ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോന്നി സ്വദേശി സജി മാത്യുവിന്റെ പരാതിയിലാണ് നടപടി. കോടികള്‍ തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായ മാങ്കോട് മുള്ളൂര്‍നിരപ്പ് പാറക്കടവില്‍ പി.ജി.അനീഷിന്റെ (35) ഭാര്യയാണ് ശുഭ. ശുഭയുടെ സുഹൃത്താണ് അന്നമ്മ ജോസഫ്. ജോലി തട്ടിപ്പാണ് അവർക്കെതിരെ നിരവധി സ്റ്റേഷനുകളിൽ കേസ് ഉള്ളതായാണ് വിവരം.

കഴിഞ്ഞ ദിവസം കോന്നിയില്‍ എത്തിയ ഇവരെ പൊലീസ് മാരൂര്‍പാലം ഭാഗത്തു നിന്നാണ് പിടികൂടിയത്. പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്ത അനീഷ് റിമാന്‍ഡില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയെങ്കിലും കോന്നി പൊലീസ് സ്റ്റേഷനില്‍ അടക്കം ഒപ്പിടാന്‍ എത്തുമായിരുന്നു. സംശയം തോന്നി പൊലീസ് ഇയാളുടെ പിന്നാലെയെത്തിയാണ് മറ്റുള്ളവരെ കണ്ടെത്തിയത്.

Signature-ad

കോന്നി സ്വദേശിയില്‍ നിന്ന് 30 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ജോലി ലഭ്യമാക്കുന്നതിന്റെ ആവശ്യത്തിനായി ഇദ്ദേഹം അനീഷിനു നല്‍കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഈ സംഘത്തിനെതിരെ പരാതിയുണ്ട്.

 

Back to top button
error: