KeralaNEWS

രാത്രി പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങി; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും അച്ഛനും മുങ്ങി മരിച്ചു

കൊച്ചി: പറവൂരില്‍ മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു. മത്സ്യത്തൊഴിലാളിയായ കടക്കര കൊഴിപ്രം ബാബു (50) മകള്‍ നിമ്യ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഇവര്‍ വീരന്‍പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയത്.

പത്തരയോടെ പുഴയില്‍ നിന്ന് നിമ്മ്യയുടെ കരച്ചില്‍ കേട്ട നാട്ടുകാരാണ് സംഭവം അറിഞ്ഞത്. പോലീസും അഗ്‌നിരക്ഷാസേനയും എത്തുന്നതിന് മുന്‍പ് രണ്ടുപേരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Signature-ad

കടമക്കുടി ഗവ. വൊക്കേഷനല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നിമ്മ്യ. വിനീതയാണ് ബാബുവിന്റെ ഭാര്യ. മകന്‍ മിഥുന്‍.

 

 

 

 

 

Back to top button
error: