സത്ഗുരു ശ്രീ മാതാ സച്ചിന്മയി ദേവി ചാരിറ്റബിൾ സൊസൈറ്റിയുടെ ഈ വർഷത്തെ സച്ചിന്മയി ദേവീ പുരസ്കാരം തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരക്ക് ലഭിച്ചു.
10001രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം അമ്മയുടെ 62മത് ജയന്തിയോടനുബന്ധിച്ചു ഡിസംബർ 28ന് ചെന്നിത്തലയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ വിതരണം ചെയ്യും.
മികച്ച തിരക്കഥാകൃത്തിനും മികച്ച ലൈവ് കമന്റേറ്റർക്കുമുളള സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പെടെ നാൽപ്പതിലധികം പുരസ്കാരങ്ങൾ ഇതിനകം പ്രവീൺ ഇറവങ്കരക്ക് ലഭിച്ചിട്ടുണ്ട്.