CrimeNEWS

കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തി; പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയില്‍

ആലപ്പുഴ: കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയയാൾ 22 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. ആസിഡ് ആക്രമണം നടത്തിയ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാവതിയാന്‍ കുന്നേല്‍ വീട്ടില്‍ സുനിലി(41)നെയാണ് ചേര്‍ത്തല പോലീസ് സൈബര്‍ സാങ്കേതിക മികവിലൂടെ അറസ്റ്റ് ചെയ്തത്.

സുനിൽ

കൊലക്കേസ് പ്രതിയായിരുന്ന കോട്ടയം പാലാ കുളക്കാട് സ്വദേശിയും ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡ് നടുവിലേ മുറിയിലെ താമസക്കാരനുമായ പ്രസാദി(ഉണ്ണി-57)ന് നേരെയാണ് ആസിഡ് ഒഴിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയത്. 2000 ഒക്‌ടോബറില്‍ വാരനാട് ക്ഷേത്രത്തിന് സമീപത്തായിരുന്നു ആസിഡ് ആക്രമണം. വൈക്കം സ്വദേശിയെ തണ്ണീര്‍മുക്കം ബണ്ടില്‍ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്.

Signature-ad

ചേര്‍ത്തല പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം രാമമംഗലത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങി 22 വര്‍ഷമായി പല സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. സി.ഐ പി.വിനോദ് കുമാര്‍, സബ് ഇന്‍സ്‌പെക്ടറുമാരായ ആര്‍.വിനോദ്, വി.ജെ.ആന്റണി, സി.പി.ഒമാരായ സെയ്ഫുദ്ദീന്‍, ബിനുമോന്‍, സിനോ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: