CrimeNEWS

ഭാര്യയോട് കൊടുംക്രൂരത; തലയ്ക്കടിച്ച് കൊന്ന് മൃതദേഹം 400 കി.മി അ‌കലെ കൊണ്ടുപോയി കത്തിച്ചു: യുവ ഡോക്ടർ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ ഭാര്യയോട് കൊടുംക്രൂരത. ഭർത്താവ് അ‌റസ്റ്റിൽ. ഭാര്യയും ആയുർവേദ ഡോക്ടറുമായ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് യുവഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. ആയുർവേദ ഡോക്ടറായ അഭിഷേക് അവസ്തിയാണ് പിടിയിലായത്. ഇയാളുടെ ഭാര്യ ഭാര്യ വന്ദന അവസ്തി(28)യാണു മരിച്ചത്. കഴിഞ്ഞ നവംബർ 26-ന് ലഖിംപൂർഖേരിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം യുവ ഡോക്ടർ ഭാര്യ വന്ദനയുടെ മൃതദേഹം 400 കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് കത്തിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

അഭിഷേക് അവസ്തിയും പിതാവ് ഗൗരി ശങ്കർ അവസ്തിയും ചേർന്ന് വഴക്കിനിടെ വന്ദനയെ അടിക്കുകയും തലയ്ക്ക് പരിക്കേറ്റ വന്ദന മരണപ്പെടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു സ്യൂട്ട് കേസിലാക്കി അഭിഷേക് തൻറെ ആയൂർ‌വേദ ക്ലിനിക്കിലേക്കു കൊണ്ടുപോയി. അവിടെനിന്ന് ആശുപത്രി ആംബുലൻസിലേക്ക് മൃതദേഹം മാറ്റി. തുടർന്ന് 400 കി.മി ദൂരെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ദഹിപ്പിച്ചു. തെളിവ് നശിപ്പിക്കാനാണ് പ്രതി മൃതദേഹം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്നും മതൃദേഹം കൊണ്ടുപോകാനായെത്തിയ ആംബുലൻസ് ഡ്രൈവറോട് യുവതി അപകടത്തിൽ മരിച്ചതാണെന്നും എത്രയും വേഗം മൃതദേഹം ദഹിപ്പിക്കണമെന്നുമാണ് പ്രതി പറഞ്ഞത്.

Signature-ad

കൊല നടന്നതിൻറെ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ അഭിഷേക് ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. വീട്ടിൽ നിന്നും വിലപിടിപ്പുള്ള ചില വസ്തുക്കളും കാണാനില്ലെന്ന് അഭിഷേകിൻറെ പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അഭിഷേകിൻറെയും കുടുംബത്തിൻറെയും പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി. ഇതോടെ പൊലീസ് അഭിഷേകിനെ വിശദമായി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. തുടർന്നാണ് ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. അഭിഷേകും പിതാവും ചേർന്നാണ് വന്ദനയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ പൊലീസ് കൊലക്കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.

ആയുർവേദ ഡോക്ടറായ വന്ദന 2014 ലാണ് ലഖിംപൂർ നഗരത്തിലെ മൊഹല്ല ബഹദൂർനഗർ നിവാസിയായ അഭിഷേകിനെ വിവാഹം കഴിക്കുന്നത്. ഡോക്ടർ ദമ്പതികൾ സീതാപൂർ റോഡിൽ ഗൗരി ചികിത്സാലയ എന്ന പേരിൽ ആയുർവേദ ആശുപത്രി നടത്തി വരികയായിരുന്നു. ക്രമേണ ഇവർക്കിടിയൽ കുടുംബ പ്രശ്നങ്ങൾ തുടങ്ങി. ഇത്ഗു രുതരമായതോടെ വന്ദന ചമൽപൂരിലെ മറ്റൊരു ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. ഇതെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Back to top button
error: