KeralaNEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. നാളത്തെ നിരവധി ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: കൊച്ചുവേളി യാർഡിലെ നിർമ്മാണ ജോലികൾ കണക്കിലെടുത്ത്‌ ഞായറാഴ്ചത്തെ പല ട്രെയിനുകളും പൂർണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂർ റോഡ്- കോട്ടയം ഇന്റർസിറ്റി എക്‌സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയോടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ

  • കൊല്ലം- കന്യാകുമാരി മെമു എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
  • കൊച്ചുവേളി- നാഗർകോവിൽ എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
  • നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
  • കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
  • എസ്.എം.വി.ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫർ എക്‌സ്പ്രസ്
  • മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്
  • തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി
  • കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ്
  • നാഗർകോവിൽ- കൊല്ലം എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
  • പുനലൂർ- നാഗർകോവിൽ എക്‌സ്പ്രസ്
  • കന്യാകുമാരി- പുനലൂർ എക്‌സ്പ്രസ്
  • എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സർവീസും)
Signature-ad

ഭാഗികമായി റദ്ദാക്കി

  • ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസ് (തിരിച്ചും) ആലപ്പുഴയ്ക്കും ഷൊർണ്ണൂരിനുമിടയക്ക് റദ്ദാക്കി.
  • മംഗളൂരു- നാഗർകോവിൽ (തിരിച്ചും) പരശുറാം എക്‌സ്പ്രസ് ഷൊർണ്ണൂരിനും നാഗർകോവിലിനും ഇടയ്ക്ക് റദ്ദാക്കി.
  • ലോകമാന്യതിലക്- കൊച്ചുവേളി എക്‌സ്പ്രസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയിൽ റദ്ദാക്കി.
  • ഷൊർണ്ണൂർ ജങ്ഷൻ- തിരുവനന്തപുരം (തിരിച്ചും) വേണാട് എക്‌സ്പ്രസ് ഷൊർണ്ണൂരിനും എറണാകുളം ജങ്ഷനുമിടയിൽ റദ്ദാക്കി.
  • തിരുവനന്തപുരം കോഴിക്കോട് (തിരിച്ചും) ജനശതാബ്ദി എക്‌സ്പ്രസ് ആലുവയ്ക്കും കോഴിക്കോടിനുമിടയിൽ റദ്ദാക്കി.
  • കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ് ഷൊർണ്ണൂരിനും എറണാകുളം ജങ്ഷനുമിടയിൽ റദ്ദാക്കി.
  • ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ് തൃശൂരിനും എറണാകുളത്തിനുമിടയിൽ റദ്ദാക്കി.
  • ഒമ്പതാം തീയതി യാത്ര ആരംഭിച്ച ചണ്ഡിഗഢ്- കൊച്ചുവേളി സമ്പർക്കക്രാന്തി എക്‌സ്പ്രസ് ഞായറാഴ്ച ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.
  • കൊച്ചുവേളി- പോർബന്തർ സൂപ്പർഫാസ്റ്റ് എറണാകുളം ജങ്ഷനിൽനിന്ന് യാത്ര തുടങ്ങും.
  • തൃച്ചി- തിരുവനന്തപുരം ഇന്റർസിറ്റി തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.
  • തിരുവനന്തപുരം- തൃച്ചി ഇൻർസിറ്റി തിരുനെൽവേലിയിൽനിന്നാകും ആരംഭിക്കുക.
  • ഗുരുവായൂർ- തിരുവനന്തപുരം ഇൻർസിറ്റി കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
  • കൊച്ചുവേളി- ഗോരഖ്പൂർ രപ്തിസാഗർ എറണാകുളം ജങ്ഷനിൽനിന്നാകും തുടങ്ങുക.
  • തിരുവനന്തപുരം- ലോകമാന്യതിലക് എക്‌സ്പ്രസ് വർക്കലയിൽ നിന്നാണ് തുടങ്ങുക.
  • തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.
  • ചെന്നൈ- തിരുവനന്തപുരം മെയിൽ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര കൊല്ലത്തുനിന്നാകും തുടങ്ങുക.
  • ചെന്നൈ എഗ്‌മോർ- കൊല്ലം അനന്തപുരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര തിരുവനന്തപുരത്തുനിന്ന് തുടങ്ങും.
  • ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് വർക്കലയിൽ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര വർക്കലയിൽനിന്ന് തുടങ്ങും.
  • മംഗളൂരു- തിരുവനന്തപുരം മലബാർ കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച്‌ കഴക്കൂട്ടത്തുനിന്ന് യാത്ര തുടങ്ങും.
  • മൈസൂർ- കൊച്ചുവേളി എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

വൈകിയോടും

  • നിലമ്പൂർ റോഡ്- കോട്ടയം ഇന്റർസിറ്റി എക്‌സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയോടും.

Back to top button
error: