IndiaNEWS

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ ബിജെപി മുന്നിൽ,ഹിമാചലില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഗുജറാത്തും ഹിമാചല്‍പ്രദേശും ആര്‍ക്കൊപ്പമെന്ന് വ്യക്തമാകാന്‍ മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലസൂചനകള്‍ അല്‍പ്പസമയത്തിനകം ലഭ്യമാകും. ഇരുസംസ്ഥാനങ്ങളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഗുജറാത്തില്‍ 27 വര്‍ഷമായി ഭരണം നിലനിര്‍ത്തുന്ന ബിജെപിക്ക് ഇത്തവണയും വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.

സംസ്ഥാനത്ത് ഇത്തവണ ആം ആദ്മി പാര്‍ട്ടി എന്ത് നേട്ടമുണ്ടാക്കും എന്നതും ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഗുജറാത്തില്‍ 33 ജില്ലകളിലായി 37 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. 182 ഒബ്സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്.

Signature-ad

 

Back to top button
error: