ഇടുക്കി: മൂന്നാറില്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കാര്‍ത്തിക മഹോത്സവത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണ ചുമതല നിര്‍വഹിക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് മൂന്നാര്‍ പോലീസ് സിഐ മനീഷ് കെ പൗലോസ് അറിയിച്ചു.
കാര്‍ത്തിക മഹോല്‍സവവുമായി ബന്ധപ്പെട്ട് മൂന്നാറിലെ തിരക്ക് നിയന്ത്രിക്കാന്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അറസ്റ്റിലായ അഞ്ചംഗ സംഘം സഞ്ചരിച്ച ഓട്ടോറിഷ നിയന്ത്രണം ഭേദിച്ച് മുന്നോട്ട് പോയി. ഇതോടെ വിഷ്ണുവും മറ്റൊരു പോലീസുകാരനും ചേര്‍ന്ന് ഓട്ടോറിക്ഷ തടഞ്ഞു. ഇതില്‍ പ്രകോപിതനായ ഓട്ടോറിക്ഷയിലെ അഞ്ച് പേരില്‍ ഒരാള്‍ വിഷ്ണുവിന്റെ മുഖത്തടിക്കുകയായിരുന്നു.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൂന്നാര്‍ സ്വദേശികളായ സുരേഷ് കണ്ണന്‍, ദീപന്‍, മുകേഷ്, രാജേഷ്, വേലന്‍ എന്നിവരാണ് പിടിയിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസപെടുത്തിയതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനും വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.