വയനാട്ടിലെ മധുവിനെ ക്രൂരമായി തല്ലിക്കൊന്നത് മോഷണക്കുറ്റം ആരോപിച്ചാണ്. ഇപ്പാഴിതാ മോഷണക്കുറ്റം ആരോപിച്ച് തമിഴ്‌നാട്ടിലും ഒരു യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. തൂവക്കുടി സ്വദേശി ചക്രവര്‍ത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മണികണ്ടത്താണ് മനസാക്ഷിയെ നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. ആശാപുര എന്ന തടിമില്ലില്‍ നുഴഞ്ഞുകയറിയ യുവാവിനെ തൊഴിലാളികള്‍ പിടികൂടി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
മോഷണം നടന്നതായി സംശയിക്കുന്നു എന്ന് തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ യുവാവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ മില്ലുടമ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസല്‍ ഷെയ്ക്, മഫ്ജുല്‍ ഹുക്ക്, സോ മില്ലുടമ ധീരന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.