പഠനത്തിന് പണമില്ലാതെ നിരവധി വിദ്യാർത്ഥികളാണ് പ്രയാസപ്പെടുന്നത്. സ്‌കോളര്‍ഷിപ്പുകള്‍ ഈ വിദ്യാര്‍ഥികള്‍ക്ക് വലിയ തുണയാണ്. മികച്ച കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കാനുള്ള അവസരവും നല്‍കുന്നു. ഈ മാസം തന്നെ അപേക്ഷിക്കാന്ന ഇന്‍ഡ്യയിലെ മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ അറിയാം.
1. എംബിഎ, എംഎ (ഇക്കണോമിക്സ്) വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ എംബിഎ അല്ലെങ്കില്‍ എംഎ (ഇക്കണോമിക്‌സ്) കോഴ്‌സുകളില്‍ ചേര്‍ന്ന വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
അപേക്ഷകര്‍ നിയുക്ത സ്ഥാപനത്തില്‍ നിന്ന് എംബിഎ അല്ലെങ്കില്‍ എംഎയ്ക്ക് (ഇക്കണോമിക്‌സ്) പ്രവേശനം നേടിയിരിക്കണം. മിനിമം 60 ശതമാനം മാര്‍ക്ക് നേടി 12-ാം ക്ലാസോ ബിരുദമോ പാസായിരിക്കണം. പ്രതിവര്‍ഷം 500,000 രൂപയില്‍ താഴെയായിരിക്കണം കുടുംബ വരുമാനം.
തുക: മൊത്തം ഫീസിന്റെ 80 ശതമാനം വരെയോ അല്ലെങ്കില്‍ 200,000 രൂപയോ ഏതാണ് കുറവ് അത് ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 24
ആപ്ലിക്കേഷന്‍: ഓണ്‍ലൈനായി മാത്രം
സൈറ്റ്: www(dot)b4s(dot)in/it/CSE4
2. കീപ്പ് ഇന്ത്യ സ്മൈലിംഗ് ഫൗണ്ടേഷനല്‍ സ്‌കോളര്‍ഷിപ്പ് ആന്‍ഡ് മെന്റര്‍ഷിപ്പ് പ്രോഗ്രാം
കോള്‍ഗേറ്റ്-പാമോലിവ് (ഇന്ത്യ) ലിമിറ്റഡ് യുവ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനായി നൽകുന്ന സ്‌കോളര്‍ഷിപ്പ്
യോഗ്യത:
മറ്റുള്ളവരെ സഹായിക്കുന്ന വ്യക്തികള്‍ക്ക്: അപേക്ഷകര്‍ ബിരുദധാരികളും നിരാലംബരായ കുട്ടികളെ പഠിപ്പിക്കുന്നതോ അവര്‍ക്ക് കായിക പരിശീലനം നല്‍കുന്നതോ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണം.
കായിക താരങ്ങള്‍ക്ക്: അപേക്ഷകര്‍ കഴിഞ്ഞ രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷങ്ങളില്‍ സംസ്ഥാന,ദേശീയ- അന്തര്‍ദേശീയ തലത്തില്‍ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചിരിക്കണം. ദേശീയ റാങ്കിംഗില്‍ 500നുള്ളിലോ സംസ്ഥാന റാങ്കിംഗില്‍ 100നുള്ളിലോ റാങ്ക് നേടിയിരിക്കണം. ഒമ്പതിനും 20 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എല്ലാ അപേക്ഷകരുടെയും കുടുംബ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയില്‍ കുറവായിരിക്കണം.
തുക: തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷം വരെ പ്രതിവര്‍ഷം 75,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 31
ആപ്ലിക്കേഷന്‍: ഓണ്‍ലൈനായി മാത്രം
സൈറ്റ്: www(dot)b4s(dot)in/it/KSSI2
3. ഡ്രൈവര്‍മാരുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്ന് മഹീന്ദ്ര ഫിനാന്‍സ് ഡ്രൈവര്‍മാരുടെ കുട്ടികള്‍ക്കുള്ള സാക്ഷം സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
സാധുവായ, ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള ഡ്രൈവര്‍മാരുടെ, പിന്നോക്കം നില്‍ക്കുന്നതും മികവുറ്റതുമായ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തര തലം വരെ സ്‌കോളര്‍ഷിപ്പ് നേടാം.
യോഗ്യത:
അപേക്ഷകര്‍ നിലവില്‍ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ തലത്തില്‍ പഠിക്കുന്നവരായിരിക്കണം. ഒമ്പതാം ക്ലാസ് മുതല്‍ പഠനം തുടരുന്ന അപേക്ഷകര്‍ മുമ്പത്തെ അവസാന പരീക്ഷയില്‍ 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 4,00,000 രൂപയില്‍ കൂടുതലാകരുത്.
തുക: ഒരു വര്‍ഷത്തേക്ക് 5,000 രൂപ മുതല്‍ 20,000 രൂപ വരെ.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 31.
ആപ്ലിക്കേഷന്‍: ഓണ്‍ലൈനായി മാത്രം
സൈറ്റ്: https://synergieinsights(dot)in/saksham/home/Application