CrimeNEWS

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി നിരന്തരം ഭീഷണി; യുവതിയെ പീഡിപ്പിച്ച മോഡല്‍ പിടിയില്‍

കൊച്ചി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ മോഡല്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ സ്വദേശിയും മോഡലുമായ കണിയാംപറമ്പില്‍ സിബിന്‍ ആല്‍ബി ആന്റണിയാണ് പിടിയിലായത്. കുമളി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ സിബിന്‍ മോഡലെന്ന പേരിലാണ് യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതും.

ഒരു വര്‍ഷം മുന്‍പാണ് സിബിന്‍ ആന്റണി കുമളി മുരിക്കടി സ്വദേശിയായ യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടര്‍ന്ന് യുവതിയുമായി അടുത്ത പ്രതി വാട്‌സാപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും നിരന്തരം സന്ദേശങ്ങള്‍ അയച്ചു. പ്രണയം നടിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി. ഇതോടെ സിബിന്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോര്‍ട്ടുകളിലും മറ്റും പലതവണ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

Signature-ad

പിന്നാലെയാണ് യുവതി പരാതി നല്‍കിയത്. കുമളി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് സിബിനെ പിടികൂടിയത്. ഫ്‌ളാറ്റില്‍ പോലീസെത്തുമ്പോള്‍ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

നിരവധി മുന്‍നിര ബ്രാന്റ് വസ്ത്രങ്ങളുടെ മോഡലാണ് പിടിയിലായ സിബിന്‍ ആന്റണിയെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗം ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഇത്തരത്തില്‍ മറ്റ് പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: